ദിലീപിന് 'അമ്മയെ വേണ്ടെങ്കില്‍ തിരിച്ചും അങ്ങനെതന്നെ; മോഹന്‍ ലാല്‍

കൊച്ചി: (www.kvartha.com 09.07.2018) താരസംഘടനയായ അമ്മയിലേക്ക് വരാന്‍ ദിലീപിന് താല്‍പ്പര്യമില്ലെങ്കില്‍ സംഘടനയ്ക്കും അങ്ങനെതന്നെയെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ വിശദീകരണത്തിന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമ്മ'യിലേക്കില്ലെന്ന് കാണിച്ച് ദിലീപ് കത്ത് നല്‍കിയ സ്ഥിതിയ്ക്ക് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന താല്‍പര്യം അമ്മയ്ക്കില്ല. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും മാറി കോടതി കുറ്റ വിമുക്തനാക്കിയാല്‍ ദിലീപിനെ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

 Dileep doesn't want to come back to AMMA, says Mohanlal in press meet,Kochi, News, Trending, Press meet, Mohanlal, Controversy, Cinema, Entertainment, Kerala

സിനിമാ മേഖലയില്‍ പുതിയ സംഘടനകള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. അമ്മയുടെ ഭാഗത്തു നിന്ന് എന്തു സഹായവും അവര്‍ക്ക് നല്‍കും. വനിതാ സംഘടനയായ ഡബ്‌ളിയു.സി.സിയിലെ ഏതൊരംഗത്തിനും മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് അക്കാര്യം ഉന്നയിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മത്സരിക്കുന്നതില്‍ നിന്നും ആരെയും തടഞ്ഞിട്ടുമില്ല. എന്നാല്‍ അതെല്ലാം കണക്കിലെടുത്ത് 25 വര്‍ഷമായി നിലനില്‍ക്കുന്ന അമ്മയുടെ ബൈലോ മാറ്റാന്‍ ഒരുങ്ങുകയാണ്.

രണ്ട് വൈസ് പ്രസിഡന്റുമാര്‍ ഉള്ള സംഘടനയിലെ ഒരു സ്ഥാനം വനിതകള്‍ക്കായി മാറ്റി വയ്ക്കണമെന്ന നിര്‍ദേശം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുന്നോട്ടു വയ്ക്കും മോഹന്‍ലാല്‍ പറഞ്ഞു.

തിലകന്റെ കത്ത് ലഭിച്ച സമയത്ത് താന്‍ സംഘടനയുടെ ഒരു പദവിയും വഹിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തിലകനോട് തനിക്ക് വളരെ അടുത്ത സൗഹൃദമായിരുന്നു എന്നും ഉണ്ടായിരുന്നത്. തന്റെ തന്നെ നിര്‍മ്മാണത്തിലിറങ്ങിയ കിളിചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലേക്കായി തിലകന്റെ അന്നത്തെ ശാരീരിക അവശതകള്‍ കണക്കിലെടുത്താണ് കഥാപാത്രത്തെ പോലും രൂപീകരിച്ചതെന്ന് ലാല്‍ വ്യക്തമാക്കി.

ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന അമ്മ എന്ന സംഘടനയെ പിരിച്ചു വിടണമെന്ന തരത്തില്‍ ചില കോണുകളില്‍ നിന്നുയരുന്ന പരാമര്‍ശങ്ങള്‍ തെറ്റാണെന്നും, ഒരിക്കലും അതിനായി ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dileep doesn't want to come back to AMMA, says Mohanlal in press meet,Kochi, News, Trending, Press meet, Mohanlal, Controversy, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?