മഞ്ജു വാര്യരുടെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യൂസിസി ഭാരവാഹികള്‍
തൃശ്ശൂര്‍: (www.kvartha.com 04.07.2018) മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്നും മഞ്ജു വാരിയര്‍ രാജി വച്ചെന്ന വാര്‍ത്തയ്‌ക്കെതിരെ ഡബ്ല്യൂസിസി ഭാരവാഹികള്‍. ഇപ്പോള്‍ അബുദാബിയിലുള്ള മഞ്ജു വാര്യരുടെ രാജിക്കത്ത് ഒരാഴ്ച മുമ്പ് തന്നെ ഡബ്ല്യൂസിസിക്ക് ലഭിച്ചു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അത്തരമൊരു കത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ഭാരവാഹികള്‍ പറയുന്നത്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ വിളിച്ച് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അറിയിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.
നേരത്തെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് നടിമാര്‍ രാജിവെച്ചിരുന്നെങ്കിലും മഞ്ജു വാരിയര്‍ രാജി സംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് വന്ന വാര്‍ത്തയ്‌ക്കെതിരെ നടി സജിതാ മഠത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. മഞ്ജു വാരിയര്‍ സംഘടയ്‌ക്കെതിരെയല്ലെന്നും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിദേശത്തായതിനാലാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്നും മാത്രമല്ല ചില വ്യക്തിപരമായ കാരണങ്ങളും ഇതിനുപിന്നിലുണ്ടെന്നും സജിത പറഞ്ഞിരുന്നു.
യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ആദ്യം ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത് മഞ്ജു വാരിയരാണ്. സംഘടന രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നത് മഞ്ജു തന്നെയാണ്. അതിനാല്‍ തന്നെ അമ്മയില്‍ നിന്നും രാജിവച്ച സംഭവത്തില്‍ മഞ്ജുവിന്റെ നിലപാട് അറിയുന്നതിനുള്ള ആകാംക്ഷയിലാണ്് എല്ലാവരും. ഇത്തരമൊരു സാഹചര്യത്തിലാണു മഞ്ജു വാരിയരുടെ രാജി വാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. നിലവില്‍ സ്‌റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ടു വിദേശത്താണു മഞ്ജു.

Keywords: News on Manju Warrier's resignation from WCC is fake, Thrissur, News, Trending, Fake, Resigned, Manju Warrier, Actress, Cinema, Entertainment, Kerala.
Powered by Info News For You

Comments
Post a Comment