എത്ര പ്രകോപനമുണ്ടായാലും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണം: സൈന്യത്തോട് ഗവര്‍ണര്‍
ശ്രീനഗര്‍: (www.kvartha.com 08.07.2018) താഴ്വരയില്‍ സൈനീക നടപടികള്‍ക്കിടയില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ഒഴിവാക്കണമെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വൊഹ് റ. ജനങ്ങളുടെ ജീവന്‍ നഷ്ടമാക്കുന്ന സംഭവങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുല്‍ഗാമില്‍ കഴിഞ്ഞ ദിവസം സൈനീക നടപടിക്കിടെ മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തിന് ശേഷമാണ് ഗവര്‍ണറുടെ പ്രസ്താവന. മരിച്ച മൂന്ന് പേരില്‍ 11 വയസുള്ള പെണ്‍കുട്ടിയുമുണ്ടായിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വനിയുടെ രണ്ടാം ചരമ വാര്‍ഷീകമായിരുന്നു ശനിയാഴ്ച. പ്രക്ഷോഭകര്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞതോടെ സൈന്യം തിരിച്ച് വെടിവെയ്ക്കുകയായിരുന്നു.
സൈന്യമുള്‍പ്പെടെയുള്ള സുരക്ഷ സേനകള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ട ആവശ്യകതയും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ശ്രീനഗറിലും പുല്‍ വമയിലും സുരക്ഷ സൈനീകര്‍ക്ക് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണമുണ്ടായതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗവര്‍ണറുടെ പ്രസ്താവനയുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The meeting came hours after militants lobbed grenades at security forces in Srinagar and Pulwama.
Keywords: National, Jammu Kashmir
SUMMARY: The meeting came hours after militants lobbed grenades at security forces in Srinagar and Pulwama.
Keywords: National, Jammu Kashmir
Powered by Info News For You

Comments
Post a Comment