ഉദുമ പള്ളത്ത് കെ.എസ്.ആർ.ടിസി ബസിന് പിറകിൽ കാറിടിച്ച് മുസ്ലിം ലീഗ് നേതാവ് മരിച്ചു

ഉദുമ (www.evisionnews.co):  കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ഇന്നോവ കാറിടിച്ച് മുസ് ലിം ലീഗ് നേതാവ് മരിച്ചു. വലിയപറമ്പിലെ എൻ.കെ. ഹമീദ് ഹാജി (60) യാണ് മരിച്ചത്.  മുസ് ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും , വലിയ പറമ്പ് പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ പ്രസിഡണ്ടും ,യു.ഡി.എഫ് പഞ്ചായത്ത് ചെയർമാനും പാണ്ഡ്യാല വളപ്പ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ഉദുമ പള്ളത്താണ് അപകടം. ഗൾഫിൽ നിന്നും വരുന്ന മകളെയും മരുമകനെയും കൂട്ടാൻ മംഗലാപുരം എയർ പോർട്ടിൽ പോകുമ്പോൾ കെ.എസ് ടി.പി റോഡിൽ ഉദുമ പള്ളത്താണ് അപകടം. ഇവർ സഞ്ചരിച്ച കെ.എൽ 60 എച്ച് 5515  ഇന്നോവ കാർ  ആർ.എസ് സി 606 നമ്പർ കെ.എസ്.ആർ.ടിസി ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഹമീദ് ഹാജിയെ കാസർകോട് സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യമാർ: പി.കെ. ഖദീജ, എസ്.സി ജമീല. മക്കൾ:  അഷറഫ്, ഷക്കീല (ഇരുവരും ദുബൈ) ജസീല, സമീർ. മരുമക്കൾ: നജീബ (പീസ് സ്കൂൾ തൃക്കരിപ്പൂർ) ആരിഫ്, സലീം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?