വധശിക്ഷ വാങ്ങിയ പോലീസുകാരെ പിരിച്ചുവിടാന്‍ നടപടികള്‍ വേഗത്തില്‍; അവര്‍ക്കു വേണ്ടി സഹതാപ പ്രചരണം അനുവദിക്കില്ല

തിരുവനന്തപുരം: (www.kvartha.com 27.07.2018) ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവരെ പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവരെ എത്രയും വേഗം പിരിച്ചുവിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയതായി അറിയുന്നു.

അതേസമയം, ഇരുവര്‍ക്കും വേണ്ടി പോലീസിലെ ഒരു വിഭാഗം നടത്തുന്ന സമാന്തര പ്രചരണത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും രോഷമുണ്ട്. നിരപരാധിയായി ഒരു ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്നതിനു വധശിക്ഷാ വിധി വാങ്ങിയ സഹപ്രവര്‍ത്തകര്‍ക്ക് സഹതാപം നേടിക്കൊടുക്കാന്‍ പോലീസിനുള്ളില്‍ പ്രചാരണം നടത്തുകയോ സാമ്പത്തിക സമാഹരണം നടത്തുകയോ ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് സിപിഎം നേതൃത്വം പോലീസിനുള്ളിലെ പാര്‍ട്ടി ഫ്രാക്ഷന്‍ കമ്മിറ്റിക്ക് സൂചന നല്‍കിയെന്നാണ് വിവരം.

No sympathy to police criminals; govt to act speedy, Thiruvananthapuram, News, Politics, Police, Chief Minister, Pinarayi vijayan, Office, CPM, Trending, Kerala

ഉദയകുമാര്‍ കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ ലഭിച്ചത് പോലീസുകാര്‍ ഒന്നടങ്കം ഞെട്ടലോടെയാണ് കേട്ടത്. പോലീസ് അതിക്രമങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ സമാനമായ കേസിലുണ്ടായ അതിശക്തമായ വിധി സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത്. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ഈ കേസില്‍ ശക്തമായി പ്രതികരിച്ചിരുന്നു.

അതിനിടെ, കെവിന്‍ കേസുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നുപേരെ പിരിച്ചുവിടുന്ന കാര്യത്തില്‍ തുടര്‍ നടപടികള്‍ ഇഴയുന്നുവെന്ന ആക്ഷേപം ശക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No sympathy to police criminals; govt to act speedy, Thiruvananthapuram, News, Politics, Police, Chief Minister, Pinarayi vijayan, Office, CPM, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?