കാറിനുള്ളിലിരുന്ന് കഞ്ചാവു വലിച്ച പ്രതികള്‍ക്ക് പിഴ ശിക്ഷ
കാസര്‍കോട് (www.evisionnews.co): കാറിനുള്ളിലിരുന്ന് കഞ്ചാവു വലിച്ച പ്രതികള്‍ക്ക് പിഴ ശിക്ഷ. അഡൂര്‍ പള്ളങ്കോട്ടെ മുഹമ്മദ് സലാം (35), ദേലംപാടി പരപ്പയിലെ നിസാര്‍ (25), അമീറൂദ്ദീന്‍ (29) എന്നിവരെയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7,000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്. 2017 ജൂലൈ 19ന് പരപ്പയില്‍ വെച്ചാണ് സംഘത്തെ കാറിലിരുന്ന കഞ്ചാവു വലിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. വാഹനപരിശോധന നടത്തുകയായിരുന്ന ആദൂര്‍ പോലീസാണ് കഞ്ചാവുമായി സംഘത്തെ പിടികൂടിയത്.
Powered by Info News For You

Comments
Post a Comment