ഉപ്പളയിൽ ജീപ്പിൽ ലോറിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം
കാസര്‍കോട് (www.evisionnews.co): ഉപ്പളയിൽ ട്രാവലർ ജീപ്പിൽ ലോറിയിടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പടെ അഞ്ചു പേർ ദാരുണമായി മരിച്ചു. ഉപ്പള നയാബസാറിൽ തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം. ജീപ്പ് യാത്രക്കരാണ് മരിച്ചത്. മംഗളൂരു കെ.സി റോഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ്. ജീപ്പിലുണ്ടായിരുന്ന അഞ്ചു പേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ ഏഴു പേരെ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. കർണാടക രജിസ്ട്രേഷനിലുള്ളതാണ് അപകടമുണ്ടാക്കിയ ലോറി. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
Powered by Info News For You

Comments
Post a Comment