കലക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധം: കുത്തിയിരിപ്പ് സമരം നടത്തി
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ജനങ്ങള്‍ മഴക്കെടുതിയില്‍ പൊറുതിമുട്ടുന്ന നേരത്ത് കലക്ടറെ ട്രാന്‍സ്ഥര്‍ ചെയ്തിട്ട് ആഴ്ചകളായിട്ടും പുതിയ കലക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറുടെ ചേമ്പറിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മഴകെടുതിയില്‍ പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്ക് അരിയും മരുന്നും സഹായങ്ങളും കിട്ടാതെ കഷ്ടപെടുമ്പോള്‍ പ്രകൃതിക്ഷോഭത്താല്‍ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ അതിന് നേതൃത്വം നല്‍കേണ്ട ജില്ലാ ഭരണാധികാരിയെ പോലും നിയമിക്കാതെ ഉത്തരവാദിത്വമില്ലായ്മ തുടരുകയാണെങ്കില്‍ അതിശക്തമായ നടപടികളുമായി പ്രവാസി കോണ്‍ഗ്രസ് സമരത്തിനിറങ്ങുമെന്ന് കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നല്‍കിയ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐലങ്ങാത്ത് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി നാം ഹനീഫ, സെക്രട്ടറി സിജോ ചാമക്കാല, ജില്ലാ ഭാരവാഹികളായ കണ്ണന്‍ കരുവാക്കോട്, നിധീഷ് കാഞ്ഞങ്ങാട് സൗത്ത്, ഹനീഫ് ചേരങ്കൈ, പ്രസാദ് പനയാല്‍, സൂരജ് തട്ടാച്ചേരി, കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സണ്‍ കളളാര്‍, സിദ്ദു ഒഴിഞ്ഞവളപ്പ്, രാജന്‍ ഐങ്ങോത്ത്, റഹ്്മാന്‍ ചൗക്കി നേതൃത്വം നല്‍കി.
Powered by Info News For You
Comments
Post a Comment