മഴ കനത്തു; കക്കയം ഡാം തുറന്നുവിടും, തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

കോഴിക്കോട്: (www.kvartha.com 10.07.2018) മഴ കനത്തതോടെ കോഴിക്കോട് കക്കയം ഡാം തുറന്നുവിടാനൊരുങ്ങി അധികൃതര്‍. കനത്ത മഴയെത്തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ അധികൃതര്‍ എത്തിയത്. ഇതിന് മുന്നോടിയായി തീരത്തുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജില്ലയിലെ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

വയനാട്ടിലും കനത്ത മഴയാണ് പെയ്യുന്നത്. വയനാട്ടിലെ ചില പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയതിനാല്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് വയനാട്, പാലക്കാട്, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Rain, Dam, Warning, Heavy rain: Kakkayam dam will be opened soon



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?