കാറിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം
മഞ്ചേശ്വരം (www.evisionnews.co): കാറിന്റെ ഗ്ലാസ് തകര്‍ത്ത് സാധനങ്ങള്‍ മോഷ്ടിച്ചു. കാസര്‍കോട് അണങ്കൂരിലെ മുനവ്വറിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്താണ് മോഷണം. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നും വരുന്ന വഴി ചായകുടിക്കാനായി പോകുമ്പോള്‍ മുനവ്വര്‍ കാര്‍ പൊസോട്ടെ തട്ടുകടക്ക് സമീപം നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ പിറക് വശത്തെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടത്. ഇവിടെ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും മറ്റുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Powered by Info News For You

Comments
Post a Comment