നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; നിരവധി ലൈറ്റുകള്‍ തകര്‍ന്നു, വന്‍ അപകടം ഒഴിവായത് പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍മൂലം

കൊച്ചി: (www.kvartha.com 13.07.2018) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനം ലാന്‍ഡിംഗിനിടെയാണ് തെന്നിമാറിയത്. കനത്ത മഴയെത്തുടര്‍ന്നാണ് വിമാനം തെന്നിമാറിയതെന്നാണ് സൂചന. അപകടത്തില്‍ റണ്‍വേയ്ക്ക് സമീപം പൈലറ്റുമാര്‍ക്ക് കാണുന്നതിനായി സ്ഥാപിച്ച നിരവധി ലൈറ്റുകള്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ ഉച്ചയ്ക്ക് പുറപ്പെടുന്ന വിമാനത്തില്‍ അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Qatar airways, flight slipped from runway, Nedumbassery airport, Kochi, News, Trending, Flight, Nedumbassery Airport, Injured, Kerala

അടുത്ത കാലത്ത് നിരവധി തവണ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇത്തരം സംഭവം പതിവാകുകയാണ്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.

കഴിഞ്ഞദിവസം ബംഗളൂരുവില്‍ ആകാശത്ത് വെച്ച് ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായതോടെ രക്ഷപ്പെട്ടതു മലയാളികള്‍ അടക്കം 330 യാത്രക്കാരാണ് . ബംഗളുരു-കൊച്ചി, കോയമ്പത്തൂര്‍- െഹെദരാബാദ് എ 320 വിമാനങ്ങളാണ് ആകാശത്ത് ആശങ്കവിതച്ചത്. രണ്ടു വിമാനങ്ങളും തമ്മിലുള്ള അകലം 200 അടി മാത്രമുള്ളപ്പോഴാണ് അപായം തിരിച്ചറിഞ്ഞ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയത്. ചൊവ്വാഴ്ച നടന്ന സംഭവം കഴിഞ്ഞദിവസമാണു പുറംലോകം അറിയുന്നത്.

ബംഗളുരു- കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരും, കോയമ്പത്തൂര്‍- െഹെദരാബാദ് വിമാനത്തില്‍ 162 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ആകാശമധ്യേയുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള കോക്പിറ്റിലെ സംവിധാനം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയതോടെയാണു കൂട്ടിയിടി ഒഴിവായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Qatar airways, flight slipped from runway, Nedumbassery airport, Kochi, News, Trending, Flight, Nedumbassery Airport, Injured, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?