ഇതു വായിച്ചിട്ടു പറയൂ ആ സ്ത്രീവിരുദ്ധ സംഭാഷണം എഴുത്തുകാരന്റെയോ കഥാപാത്രത്തിന്റെയോ?

(www.kvartha.com 23.07.2018) മീശ എന്ന നോവലിലെ വിവാദഭാഗത്തെ ന്യായീകരിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ് എന്ന് തെളിവുസഹിതം വ്യക്തമാക്കാനാണ് ഈ കുറിപ്പ്. നോവലിലെ കഥാപാത്രത്തിന്റെ അഭിപ്രായത്തിന് നോവലിസ്റ്റ് എന്തു പിഴച്ചു, ആ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഒരു വില്ലന്‍ കഥാപാത്രത്തില്‍ നിന്നല്ലേ ഉണ്ടായത്; അത് സ്വാഭാവികമല്ലേ, കഥയുടെ സ്വാഭാവിക ഒഴുക്കിന്റെ ഭാഗമായ സംഭാഷണത്തെ നോവലിസ്റ്റിന്റെ അഭിപ്രായമായി കാണുന്നത് എങ്ങനെ അംഗീകരിക്കും തുടങ്ങിയ ചോദ്യങ്ങളാണല്ലോ മീശ അനുകൂലികള്‍ ഉന്നയിക്കുന്നത്.

അതിനു ബലം നല്‍കാന്‍ അവര്‍ വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകള്‍ മുതല്‍ ബഷീറിന്റെ രചനകളെ വരെ കൂട്ടുപിടിക്കുന്നു. എന്നാല്‍ അങ്ങനെയൊന്നുമല്ല വസ്തുത. ഇന്നലത്തെ പിന്തുണ പ്രഖ്യാപിക്കല്‍ ബഹളത്തില്‍ മുങ്ങിപ്പോകാതിരിക്കാനാണ് ഇത് ഇന്നത്തേക്കു മാറ്റിവച്ചത്.

Malayalam Writer Forced To Withdraw Novel After Threats From Right Wing Groups,Writer, News, Controversy, Women, Criticism, Religion, Temple, Kerala

ഒന്നാമത്തെ കാര്യം, ഇവിടെ ആവര്‍ത്തിക്കാന്‍ മടിയുള്ള ആ സ്ത്രീവിരുദ്ധ ഡയലോഗ് പറയുന്നത് നോവലിസ്റ്റ് നേരിട്ടാണ് എന്നതാണ്. എഴുത്തുകാരന്‍ 'ഞാന്‍' ആയി വന്ന് കഥപറയുന്ന രീതി നമ്മുടെ ടി പത്മനാഭന്‍ ഉള്‍പ്പെടെ വിജയിപ്പിച്ചു കാണിച്ചിട്ടുണ്ടല്ലോ, അതു തന്നെ. കഥയിലെ ഭ്രാന്ത് എന്നു പേരിട്ട രണ്ടാം ഭാഗത്തിലാണ് വിവാദ സംഭാഷണം.

'എന്റെ മകന്‍ പൊന്നുവിന് അവന്റെ അച്ഛനു കഥകളുമായി എന്തോ ബന്ധമുണ്ടെന്ന് അറിയാമായിരുന്നു 'എന്നാണ് ആ ഭാഗം തുടങ്ങുന്നത്. പറയുന്നത് നോവലിസ്റ്റു തന്നെയാണ് എന്നതിനു വേറെ തെളിവു വേണ്ട. 'ഞാന്‍ ' പുലര്‍ച്ചെ നടക്കാന്‍ പോകുമ്പോള്‍ ഓര്‍ക്കുന്നതാണ് ആ സംഭാഷണം. അതിന് കഥയുടെ അതുവരെയുള്ള സന്ദര്‍ഭങ്ങളുമായോ അതിനു ശേഷമുള്ള കാര്യങ്ങളുമായോ ഒരു ബന്ധവുമില്ല. 'ആ വഴി പോയാല്‍ രാവിലെ കുളിച്ച് ക്ഷേത്രത്തില്‍ പോകുന്ന വെളുത്ത സുന്ദരികളെ കാണാം' എന്ന് അയാള്‍ ഓര്‍ക്കുന്നു (അറിയുക: വെളുത്ത സുന്ദരികളെക്കുറിച്ചാണു പറയുന്നത്.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പൂമാലകള്‍ അണിയിക്കുന്നവരില്‍ കറുത്തവരുണ്ടെങ്കില്‍ അവരെ സുന്ദരന്‍മാരോ സുന്ദരികളോ ആയി ഇദ്ദേഹം പരിഗണിക്കുന്നില്ലാ). ആ ചിന്തയ്ക്കു ശേഷം അദ്ദേഹം വേറൊരു കാര്യം ചിന്തിക്കുന്നു: അത് ആറുമാസം മുമ്പുവരെ കൂടെ നടക്കാന്‍ വന്നിരുന്ന സുഹൃത്ത് പറഞ്ഞ കാര്യമാണ്: ' പെണ്‍കുട്ടികള്‍ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നത്? ' അതിന് അയാള്‍ നല്‍കുന്ന വിശദീകരണമായാണ് അവരുടെ ഉദ്ദേശ്യം 'വ്യക്തമാക്കുന്നത്'.

നോവലിന്റെ പൊതുഗതിയുമായി യാതൊരു ബന്ധവുമില്ലാതെ എഴുത്തുകാരന്‍ അനാവശ്യമായി കൊണ്ടുവന്നു കെട്ടുന്ന ഒരു സംഭാഷണക്കയര്‍. ഏച്ചുകെട്ടിയതുകൊണ്ടുതന്നെ അത് മുഴച്ചിരിക്കുന്നുമുണ്ട്. ഇനി പറയൂ, കഥാപാത്രം കഥ മുന്നോട്ടു കൊണ്ടു പോകാന്‍ പറയുന്ന സ്വാഭാവിക വര്‍ത്തമാനത്തിന്റെ പേരിലാണോ എസ് ഹരീഷ് വിമര്‍ശനം നേരിടുന്നത്. അതോ ആ സ്ത്രീവിരുദ്ധ വര്‍ത്തമാനം എഴുത്തുകാരന്റെ ഉള്ളിലിരുപ്പ് തന്നെയാണോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam Writer Forced To Withdraw Novel After Threats From Right Wing Groups,Writer, News, Controversy, Women, Criticism, Religion, Temple, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?