പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മാതാവിനെ ചോദ്യംചെയ്ത് വിട്ടയച്ചു

കാസര്‍കോട് (www.evisionnews.co): ഒന്നരവയസുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. എരിയാല്‍ ബള്ളീരിലെ നസീമയുടെ മകള്‍ ഷംനയാണ് ബുധനാഴ്ച വൈകിട്ടോടെ വീടിന് സമീപത്തെ വയലിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നസീമക്ക് മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എത്ര കുട്ടികളാണുള്ളതെന്ന് പോലും ഇവര്‍ക്കറിയുന്നില്ലെന്നും ഇവര്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞുവെന്നുമാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ കുഞ്ഞ് മുങ്ങിമരിച്ചുവെന്ന നിലയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട് എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. മറ്റൊരു മകള്‍ ഒന്നരവര്‍ഷം മുമ്പ് ഉറുമ്പരിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഭര്‍ത്താവ് പൊവ്വല്‍ സ്വദേശി അഹമ്മദ് കൂലിപ്പണിക്കാരനാണ്. നെല്ലിക്കട്ട ബിലാല്‍ നഗറിലാണ് കുടുംബം താമസിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നസീമ ബള്ളീരിലെ സ്വന്തം വീട്ടിലെത്തിയതായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?