കോടികളുടെ തട്ടിപ്പ്; സിഗ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ നീലേശ്വരം ബ്രാഞ്ചിലും പോലീസ് റെയ്ഡ്
പരപ്പ: (www.kasargodvartha.com 06.07.2018) കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സിഗ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ നീലേശ്വരത്തെ ബ്രാഞ്ച് ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ എസ്‌ഐ രാജശേഖരന്റെ നേതൃത്വത്തിലാണ് സിഗ്‌സ് ശാഖയില്‍ റെയ്ഡ് നടന്നത്.
നിക്ഷേപകനായ പുതുക്കൈയിലെ പവിത്രന്‍ നമ്പ്യാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത നീലേശ്വരം പോലീസ് കോടതി ഉത്തരവ് മുഖേനയാണ് കഴിഞ്ഞ മൂന്നു മാസമായി പൂട്ടിക്കിടക്കുന്ന സിഗ്‌സിന്റെ നീലേശ്വരം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലെ സിറ്റി സെന്റര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ശാഖയുടെ പൂട്ട് തകര്‍ത്ത് റെയ്ഡ് നടത്തിയത്.
കോടതി നിയോഗിച്ച ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കെ എന്‍ ശ്രീകണ്ഠന്റെ സാന്നിധ്യത്തിലാണ് റെയ്ഡ് നടന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ റെയ്ഡ് നടത്താനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അനുമതി നല്‍കിയത്. പവിത്രന്‍ നമ്പ്യാര്‍ക്ക് പുറമെ പുതുക്കൈയിലെ സുനിത, ഭര്‍ത്താവ് ശേഖരന്‍, പുതുക്കൈയിലെ പത്മനാഭന്‍ എന്നിവരും പോലീസില്‍ പരാതി നല്‍കിയിരുന്നു.
സിഗ്‌സിന്റെ ഏജന്റുമാരില്‍ ഒരാളായ ചതുരക്കിണറിലെ പ്രസന്ന മുഖേനയാണ് ഇവര്‍ പണം നിക്ഷേപിച്ചത്. പ്രസന്ന ഉള്‍പ്പെടെയുള്ള ഏജന്റുമാരെ സിഗ്‌സിന്റെ നടത്തിപ്പുകാര്‍ തന്ത്രപൂര്‍വ്വം വഞ്ചിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ നല്‍കിയ കേസില്‍ പ്രസന്ന പ്രധാന സാക്ഷിയാണ്. പ്രസന്ന മുഖേന മാത്രം 10 ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമാണ് സിഗ്‌സില്‍ നടത്തിയിട്ടുള്ളത്. നീലേശ്വരത്തിന് പുറമെ പേരാവൂര്‍, തളിപ്പറമ്പ്, പരപ്പ, പെര്‍ള, പൂത്തൂര്‍ എന്നിവിടങ്ങളിലും സിഗ്‌സിന് ശാഖകളുണ്ട്. ഇവിടങ്ങളിലും കോടികളുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ തുറന്നു പ്രവര്‍ത്തിച്ചിരുന്ന പരപ്പ ശാഖ കഴിഞ്ഞ ദിവസം പൂട്ടുകയുണ്ടായി. സിഗ്‌സ് ഉടമകള്‍ക്കെതിരെ ഹൊസ്ദുര്‍ഗിലും നീലേശ്വരത്തും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പരപ്പ ശാഖ അടച്ചുപൂട്ടിയത്.
സിഗ്‌സിലെ മറ്റൊരു കളക്ഷന്‍ ഏജന്റ് പടന്നക്കാട് സ്വദേശിനി ഉമാവതിയുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് ഡയറക്ടര്‍മാരായ കോട്ടയം സ്വദേശികളായ രാജീവ് മേലത്ത്, വൃന്ദ, തളിപ്പറമ്പ് സ്വദേശികളായ കമലാക്ഷന്‍, സുരേഷ്ബാബു, പരവനടുക്കം സ്വദേശി കുഞ്ഞിച്ചന്തു എന്നിവര്‍ക്കെതിരെ കേസെടുത്തത്. കുഞ്ഞിച്ചന്തുവും സുരേഷ്ബാബുവും തളിപ്പറമ്പില്‍ നടന്ന മറ്റൊരു തട്ടിപ്പു കേസില്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.
ജില്ലയിലുടനീളം നൂറുകണക്കിനാളുകളാണ് സിഗ്‌സിന്റെ ശാഖകളില്‍ പണം നിക്ഷേപിക്കുകയും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തുകയും ചെയ്തത്. ഈ തുക ഉപയോഗിച്ച് സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നായിരുന്നു സിഗ്‌സിന്റെ ഡയറക്ടര്‍മാര്‍ ഏജന്റുമാരെ ധരിപ്പിച്ചിരുന്നത്. ജില്ലയില്‍ മാത്രം 250ലേറെ ഏജന്റുമാരാണ് നിക്ഷേപം സ്വീകരിക്കാനായി ഉണ്ടായിരുന്നത്. ഡയറക്ടര്‍മാര്‍ ജയിലിലാവുകയും സിഗ്‌സ് ശാഖകള്‍ പൂട്ടുകയും ചെയ്ത ശേഷവും ഏജന്റുമാരെ ഉപയോഗിച്ച് വ്യാപകമായി നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 26ന് സിഗ്‌സിന്റെ ഡയറക്ടര്‍മാര്‍ കോടികള്‍ വെട്ടിച്ചതായി പുറത്തു വന്നതോടെയാണ് നിക്ഷേപകര്‍ തങ്ങള്‍ തട്ടിപ്പിനിരയായതായി തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പരാതിയുമായി പോലീസിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Parappa, Kasaragod, Police Raid, Police Raid in SIGS Neeleshwaram Branch

Powered by Info News For You

Comments
Post a Comment