യു കെ ജി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ പീഡിപ്പിച്ചു; ഡ്രൈവറെ പോലീസ് തെരയുന്നു
തിരുവനന്തപുരം: (www.kvartha.com 12.07.2018) യു.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ നാലുവയസുകാരി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. തിങ്കളാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെയെല്ലാം ഇറക്കിയശേഷം സ്‌കൂള്‍ ബസിനുള്ളില്‍ വച്ചായിരുന്നു പിഞ്ചുകുഞ്ഞിനോടുള്ള ഡ്രൈവറുടെ കാടത്തം.
സംഭവസമയത്ത് ബസില്‍ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. കുട്ടിയെ ഉടന്‍ തന്നെ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം രക്ഷിതാക്കള്‍ മ്യൂസിയം പോലീസിന് ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, ബസ് ഡ്രൈവറായ രാജശേഖരനുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്‌കൂള്‍ ബസ് കസ്റ്റഡിയിലെടുക്കാനും തെളിവെടുപ്പിനുമുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UKG student molested by school bus driver, Thiruvananthapuram, News, Crime, Criminal Case, Police, Molestation, Girl students, Complaint, Parents, Kerala.

Powered by Info News For You

Comments
Post a Comment