കേന്ദ്ര മെഡിക്കല്‍ കോളജ്: ഉപസമിതി അംഗങ്ങള്‍ ഉപരാഷ്ട്രപതിയെ കാണും

കാഞ്ഞങ്ങാട് (www.evisionnews.co): കേന്ദ്ര മെഡിക്കല്‍ കോളജ് ആവശ്യവുമായി കേരള കേന്ദ്ര സര്‍വകലാശാല ഉപസമിതിയംഗങ്ങള്‍ ഉപരാഷ്ട്രപതിയെയും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറെയും കാണും. കേരള കേന്ദ്രസര്‍വകലാശാല ഉപസമിതിയുടെ ഇന്നലെ രാവിലെ പെരിയയില്‍ സര്‍വകലാശാല ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനം. കാണാനുള്ള തീയതിയുടെ കാര്യത്തില്‍ യോഗത്തില്‍ തീരുമാനമായില്ല. ഉപരാഷ്ട്രപതിയെയും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറെയും കണ്ട ശേഷമേ തുടര്‍ നടപടികള്‍ തീരുമാനിക്കൂവെന്ന് ഉപസമിതിയംഗങ്ങള്‍ വ്യക്തമാക്കി. 

കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഉപസമിതി ചെയര്‍മാന്‍ കേരള കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രഫ. എം. മോഹന്‍ദാസ്, പരിയാരം ഡെന്റല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജയപ്രസാദ് കോടോത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച് അംഗം സി.ഐ ഐസക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് നടന്ന കേരള കേന്ദ്രസര്‍വകലാശാല എക്സി. കൗണ്‍സില്‍ യോഗ തീരുമാനപ്രകാരം നിയോഗിക്കപ്പെട്ട സമിതിയാണ് ന്യൂഡല്‍ഹിയില്‍ ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വകുപ്പുമന്ത്രിമാര്‍ക്കും മെഡിക്കല്‍ കോളജ് ആവശ്യവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കുക. കേരള കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ് പെരിയയില്‍ തുടങ്ങണമെന്ന ആവശ്യവുമായി പി. കരുണാകരന്‍ എംപി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ജനറല്‍ കണ്‍വീനറുമായ സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ നിവേദകസംഘം 24ന് ന്യൂഡല്‍ഹിയിലെത്തി ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വകുപ്പുമന്ത്രിമാര്‍ എന്നിവരെ കാണാന്‍ തീരുമാനിച്ചിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?