നഴ്‌സിന്റെ അവസരോചിത ഇടപെടല്‍; വഴി മാറ്റിയത് വന്‍ ദുരന്തത്തെ

പടന്നക്കാട്: (www.kasargodvartha.com 20.07.2018) പടന്നക്കാട് മരിയന്‍ ആയുര്‍വ്വേദ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരി പടന്നക്കാട് ലക്ഷംവീട് കോളനിയിലെ കെ എന്‍ രജനിയുടെ അവസരോചിതമായ ഇടപെടല്‍ വഴിമാറ്റിയത് ഒരു വന്‍ തീവണ്ടി ദുരന്തത്തെ. ദിവസവും പുലര്‍ച്ചെ ആറു മണിക്ക് രജനി ജോലിക്കായി നഴ്‌സിംഗ് ഹോമിലേക്ക് പോകും. എന്നാല്‍ വെള്ളിയാഴ്ച പതിവായി പോകുന്ന വഴിയില്‍ വെള്ളക്കെട്ട് നിറഞ്ഞതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് റെയില്‍വേ പാളം മുറിച്ചു കടന്നത്. അപ്പോഴാണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള പാളത്തില്‍ പാളം പിളര്‍ന്നതായി കണ്ടത്.

പരശുരാം എക്‌സ്പ്രസ് കടന്നുവരാനുള്ള സമയം ആയെന്നറിഞ്ഞ രജനി അമ്പരപ്പോടെ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ലക്ഷംവീട് കോളനിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജഗദീഷും, പുല്ലൂര്‍ ഐടിഐയിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയുമായ പി എം പ്രശാന്തും ഓടിയെത്തി. രജനി ഇവരെ പാളത്തിന്റെ വിള്ളല്‍ കാണിച്ചുകൊടുത്തു. ഉടന്‍ തന്നെ മൂവരും ചേര്‍ന്ന് ചുരിദാറിന്റെ ചുവന്ന ഷാളെടുത്ത് കുറേ ദൂരത്തായി പാളത്തില്‍ കെട്ടിവെച്ച് അപകട സൂചന അറിയിച്ചു.

ഇത് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് മറ്റൊരിടത്തും സമാനമായ രീതിയില്‍ വീണ്ടും പാളത്തില്‍ വിള്ളല്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ റെയില്‍വേ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചതിനാല്‍ പരശുരാം എക്‌സ്പ്രസിനെ കാഞ്ഞങ്ങാട്ടും മാവേലി എക്‌സ്പ്രസിനെ പയ്യന്നൂരിലും നിര്‍ത്തിയിടാന്‍ കഴിഞ്ഞു. ഒരുപക്ഷെ രജനി വഴിമാറി പോയില്ലായിരുന്നുവെങ്കില്‍ പുലര്‍ച്ചെ വിള്ളല്‍ കാണുമായിരുന്നില്ല. വിള്ളല്‍ കണ്ടതും ഇതിന്റെ അപകടഭീകരത മനസിലാക്കുകയും ചെയ്ത രജനി സമയോചിതമായി ഇടപെട്ടതാണ് സംഭവിക്കുമായിരുന്ന ഒരു വന്‍ ദുരന്തത്തെ വഴിമാറ്റിയത്.

ജാഗ്രതാപൂര്‍ണ്ണമായ ഇടപെടലിലൂടെ വന്‍ തീവണ്ടി ദുരന്തം ഒഴിവാക്കിയ രജനിയുടെ മനോധൈര്യത്തെയും രജനി വിവരമറിയിച്ചെത്തി തല്‍സമയം അപകട വിവരം അധികൃതരെ അറിയിക്കാനും അപകട മുന്നറിയിപ്പ് നല്‍കാനും നേതൃത്വം നല്‍കിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജഗദീഷ്, ഐടി വിദ്യാര്‍ത്ഥി പി എം പ്രശാന്ത് എന്നിവരെ നാട്ടുകാരും അധികൃതരും അഭിനന്ദിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായിലക്കണ്ടി രജനിയെ വീട്ടിലെത്തിയും അഭിനന്ദനമറിയിച്ചു. മഴക്കാലമായതിനാല്‍ പാളം തണുപ്പേറ്റ് ജോയിന്റിന്റെ വിള്ളല്‍ വര്‍ദ്ധിച്ചതാണെന്ന് റെയില്‍വേ സാങ്കേതിക വിഭാഗം പറഞ്ഞു.

Related News:
കാഞ്ഞങ്ങാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Nurse, Top-Headlines, Railway-track, Nurse's Intervention Deprecated big tragedy
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?