ഷാര്‍ജ സുല്‍ത്താന്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന് കേരളത്തില്‍ നിന്ന് ഇരുപത് പേര്‍

കോഴിക്കോട്: (www.kvartha.com 08.07.2018) യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജയില്‍ നടക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിലേക്ക് കേരളത്തില്‍ നിന്നുള്ള ഇരുപതംഗ സംഘത്തിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. മര്‍കസ് നോളെജ് സിറ്റിയിലെ ശരീഅ സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അക്കാദമിക് ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഈ സംഘം ഷാര്‍ജയിലേക്ക് ക്ഷണിക്കപ്പെട്ടത്.

മര്‍കസു സ്സഖാഫത്തി സുന്നിയ്യ, മഅദിന്‍ അക്കാദമി എന്നീ പ്രമുഖ ഇസ്ലാമിക സ്ഥാപങ്ങളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ റാങ്ക് കരസ്ഥമാക്കിയവരില്‍ തെരഞ്ഞെടുക്കപ്പെട്ട പത്തുപേരും ശരീഅ സിറ്റി മുഖേന പോകുന്ന പത്തുപേരുമടക്കം ഇരുപത് പേരാണ് സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. മര്‍കസ് ശരീഅ കോളജ് പ്രൊഫസര്‍ ഉമറലി സഖാഫി എടപ്പലത്തിന്റെ നേതൃത്വത്തിലാണ് സംഘം ഷാര്‍ജയില്‍ എത്തിയത്.

50 ഓളം രാജ്യങ്ങളിലെ തെരഞ്ഞെടുത്ത പണ്ഡിതര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 'ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗം' എന്ന വിഷയത്തില്‍ വിവിധ സെഷനുകളില്‍ ചര്‍ച്ചകള്‍ നടക്കും. അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് ഫത്വ വിഭാഗം മേധാവി ഡോ ഉസാമ ഹാശിം ഹദീദി, സഊദി അക്കാദമീഷ്യന്‍ പ്രൊഫ. അബ്ദുല്ല ഫൗഹഖ്, ഡോ. അബ്ദുസമീഹ് അനീസ്, ഡോ. അയ്മന്‍ റുശ്ദി സുവൈദ് തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ഇന്ത്യയിലെ മുസ്ലിംകളുടെ ദേശസ്നേഹത്തിന്റെ മാഹാത്മ്യവും, ലോകത്തിനു മാതൃകയാവുന്ന വിധത്തില്‍ മാതൃകാപരമായ പൗരന്മാരായി രാജ്യത്തെ മുസ്ലിംകളെ നയിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള പണ്ഡിതന്മാരുടെ സംഭാവനകളെ പറ്റി സമ്മേളനത്തില്‍ സംസാരിക്കുമെന്ന് ഉമറലി സഖാഫി പറഞ്ഞു. യു.എ.ഇയില്‍ എത്തിയ സംഘത്തെ മര്‍കസ് യു.എ.ഇ അക്കാദമിക് കോഡിനേറ്റര്‍ ഡോ. നാസര്‍ വാണിയമ്പലത്തിന്റെ നേതൃത്വത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സംഘം സ്വീകരിച്ചു. ഷാര്‍ജ ഗവണ്‍മെന്റ് പ്രതിനിധി അബ്ദുല്ല ജഹ്റാന്‍, ഇബ്രാഹീം സഖാഫി കിണ്ണിങ്ങാര്‍, അറഫാത്ത് ഹത്ത, ശിഹാബുദ്ദീന്‍ അഹ്സനി തുടങ്ങിയവര്‍ സംബന്ധിച്ചു.
കഴിഞ്ഞ മര്‍കസ് ശരീഅ സിറ്റിയില്‍ ഇവര്‍ക്ക് യാത്രയയപ്പ് നല്‍കി. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവര്‍ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Sharjah, 20 from Kerala for Conference conducting by Sharjah Sulthan
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?