ഭക്ഷ്യ പരിശോധനയില്ല: സര്‍ക്കാര്‍ ജനങ്ങളെ മാരക രോഗങ്ങളിലേക്ക് തള്ളിവിടുന്നു: യൂത്ത് ലീഗ്
കാസര്‍കോട് (www.evisionnews.co): ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ വന്‍കിടക്കാര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് മായംചേര്‍ത്ത ഭക്ഷ്യ ഉല്‍പ്പനങ്ങള്‍ വിറ്റഴിക്കാന്‍ അവസരം ഒരുക്കുക വഴി മാരകമായ വിഷം തീറ്റിക്കുകയാണെന്ന് കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു. ഇതുവഴി മാരകമായ രോഗങ്ങളിലേക്ക് ജനത്തെ തള്ളി വിടുകയാണ് സര്‍ക്കാര്‍.
ഫോര്‍മോലിന് പരിശോധന കിറ്റുകളുമായി മത്സ്യശാലകളില്‍ കടന്നുചെല്ലണമെന്ന് പറയുന്ന സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. ടണ്‍ കണക്കിന് മായംചേര്‍ത്ത ധാന്യങ്ങളും മസാലകളും ഭക്ഷ്യ എണ്ണകളും, മാംസ ഹാരങ്ങളും പിടിക്കപ്പെട്ടിട്ടും ഇതിന്റെ ഉറവിടം കണ്ടെത്തനോ കമ്പനികളെ പരസ്യപ്പെടുത്താനോ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. പൊതു ജനാരോഗ്യ നയം ശക്തമാക്കി കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും വരുന്ന ഉല്‍പന്നങ്ങളുടെയും പരിശോധന ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉപഭോക്തൃ സംസ്ഥാനമായ കേരളം വിദേശ രാജ്യങ്ങളിലെ മാതൃക സ്വീകരിച്ച് സുശക്തമായ ഭക്ഷ്യ നയം കൊണ്ട് വരണമെന്ന് യോഗംആവശ്യപ്പെട്ടു. സംസ്ഥാന അതിര്‍ത്തികളില്‍ ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാന്‍ സ്ഥിരം സംവിധാനംഏര്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് സഹീര്‍ അസിഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു.
ജില്ലാ ഭാരവാഹികളായ മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്ട്‌ല, എം.എ നജീബ് മണ്ഡലം ഭാരവാഹികളായ ഇഖ്ബാല്‍ ചൂരി, ബഷീര്‍ ഫ്രണ്ട്‌സ്, ഫാറൂഖ് കുബഡാജെ, അബ്ദുല്‍ റഹ്മാന്‍ തോട്ടാന്‍,
അജ്മല്‍ തളങ്കര, ഹാരിസ് തായല്‍, സി.ടി റിയാസ്, ഹാരിസ് ബെദിര, മുജീബ് കമ്പാര്‍, നവാസ് എരിയാല്‍, അസീസ് പെര്‍ഡാല, ഹൈദര്‍ കുടുപ്പം കുഴി, മൊയ്തീന്‍ കുഞ്ഞി ആദൂര്‍, ആര്‍.എം ഹാരിസ്, സിറാജ് മൂപ്പ, റഷീദ് ചായിത്തോട്ടം, അബ്ദുല്‍ റഹിമാന്‍ മേനങ്കോട്, ഷൗക്കത്ത് പടുവടുക്ക സംസാരിച്ചു.
Powered by Info News For You

Comments
Post a Comment