അമ്മയുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്: (www.kvartha.com 17.07.2018) അമ്മയുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ സെരിലിംഗംപള്ളിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 23കാരനായ സുഹൃത്താണ് കത്തിക്കിരയായത്.

ഒരുമാസം മുമ്പാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. അമ്മ കുളിക്കുന്നതിനിടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് കൈയോടെ പിടികൂടിയിരുന്നു. പിന്നീട് വാണിംഗ് നല്‍കി വിട്ടയക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

Man killed by friend for peeping in loo as mom was taking bath, Hyderabad, News, Local-News, Crime, Criminal Case, Stabbed to death, Police, Friends, Hospital, Treatment, National

ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് സുഹൃത്തിന്റെ കഴുത്തറുക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കൃത്യത്തിന് ശേഷം കാബ് ഡ്രൈവറായ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് ഇരയുടെ സഹോദരന്‍ ഓടിയെത്തുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
Keywords: Man killed by friend for peeping in loo as mom was taking bath, Hyderabad, News, Local-News, Crime, Criminal Case, Stabbed to death, Police, Friends, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?