ഉദുമയിലെ എല്ലാ വീടുകളിലും ഇനി മുതല്‍ തുണി സഞ്ചി


ഉദുമ (www.evisionnews.co): ഉദുമ പഞ്ചായത്തിലെ എല്ലാ വീട്ടുകാരും ഇനി മുതല്‍ തുണി സഞ്ചി ഉപയോഗിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചികളില്‍ സാധനങ്ങള്‍ കൊടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 2017- 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദുമയെ പ്ലാസ്റ്റിക്മുക്ത പഞ്ചായത്താക്കി മാറ്റുന്നതിനാണ് 21വാര്‍ഡുകളിലെ 10,000 വീടുകളില്‍ തുണി സഞ്ചി നല്‍കുന്നത്. 

വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പാലക്കുന്ന് കപ്പണക്കാല്‍ അങ്കണവാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രഭാകരന്‍ തെക്കേക്കര, സൈനബ അബൂബക്കര്‍, മെമ്പര്‍മാരായ കെ.വി അപ്പു, കാപ്പില്‍ മുഹമ്മദ് പാഷ, എ. കുഞ്ഞിരാമന്‍, വത്സല ശ്രീധരന്‍, വി.ഇ.ഒ കെ.സി പ്രവീണ്‍ കുമാര്‍, എസ്.പി ഷറഫുദ്ധീന്‍, സഫിയ ഷറഫുദ്ധീന്‍ പ്രസംഗിച്ചു.

ഇതോടൊപ്പം പഞ്ചായത്തിലെ വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്, ഇ മാലിന്യങ്ങള്‍ ശേഖരിക്കാനും പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് ചെന്ന് പ്ലാസ്റ്റിക് ശേഖരിച്ച് സ്വകാര്യ ഏജന്‍സിക്ക് കൈമാറും. കടകളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവര്‍, പാല്‍, മീന്‍ കവറുകള്‍ കഴുകി വൃത്തിയായി കെട്ടിവെച്ച് കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കണം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?