വ്യാജ സന്ദേശങ്ങള്‍ തടയാന്‍ തങ്ങള്‍ അപ്‌ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്; ഇനി ഉത്തരവാദിത്വം അഡ്മിനുകള്‍ക്കെന്ന് വാട്‌സ്ആപ്പ് കമ്പനി

ന്യൂഡല്‍ഹി: (www.kvartha.com 04.07.2018) വാട്‌സാപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജ സന്ദേശങ്ങള്‍ നാഥനില്ലാതെ പ്രചരിക്കുന്നത്. ഇതു തടയാന്‍ വാട്‌സാപ്പ് കമ്പനി പലതരത്തിലുള്ള ബോധവത്കരണങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. എന്നാല്‍ പുതിയ അപ്‌ഡേഷനുകളിലൂടെ വ്യാജന്മാരെ തടയാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി ഇപ്പോള്‍.

വ്യാജ സന്ദേശങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് കമ്പനി അറിയിച്ചു. ഗ്രൂപ്പ് ചാറ്റില്‍ അടുത്തിടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും വാട്‌സ്ആപ്പ് വക്താവ് പറഞ്ഞു. പുതിയ ഫീച്ചര്‍ അഡ്മിന് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം എന്നൊക്കെ അഡ്മിന് തീരുമാനിക്കാനാകും. ഇതോടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചാല്‍ അഡ്മിനും ഉത്തരവാദിയാകും.



വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ്ആപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു വാട്‌സ്ആപ്പിന്റെ പ്രതികരണം. വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് വഴിവെച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് സ്വരം കടുപ്പിച്ചത്.

വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ കണ്ടെത്താന്‍ ഉചിതമായ ടെക്‌നോളജി ഉപയോഗിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വാട്‌സ്ആപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര, ആസാം, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങള്‍ കാരണം ജനങ്ങള്‍ അക്രമാസക്തരായിരുന്നു. മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Whatsapp, Technology, New Delhi, World, Fake, Message, WhatsApp responds to government's notice over lynchings


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?