അഞ്ച് പേര്‍ ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി ക്ഷേത്രത്തിനകത്തിട്ട് ജീവനോടെ കത്തിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

രാജ്പുര(യുപി): (www.kvartha.com 17.07.2018) യുപിയിലെ രാജ്പുരയില്‍ വീട്ടമ്മയെ അഞ്ച് പേര്‍ ചേര്‍ന്ന് ലൈംഗീക പീഡനത്തിനിരയാക്കിയ ശേഷം ക്ഷേത്രത്തിനകത്തിട്ട് ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 30 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 2 മണിക്കായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവ് ഗാസിയാബാദില്‍ ജോലി ചെയ്ത് വരികയാണ്. ഭര്‍ത്താവ് സ്ഥലത്തില്ലെന്നറിഞ്ഞ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു.

ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ പത്ത് വയസുള്ള മകളും ഉണ്ടായിരുന്നു. പീഡനത്തിന് ശേഷം പ്രതികള്‍ സ്ഥലം വിട്ട സമയത്ത് യുവതി ബന്ധുവിനെ ഫോണില്‍ വിളിച്ച് താന്‍ കൂട്ട ലൈംഗീക പീഡനത്തിനിരയായ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ബന്ധു യുവതിയുടെ വീട്ടിലെത്തുന്നത് മുന്‍പ് തന്നെ മടങ്ങിയെത്തിയ പ്രതികള്‍ യുവതിയെ വലിച്ചിഴച്ച് സമീപത്തെ ക്ഷേത്രത്തിനകത്തുള്ള ഹോമകുണ്ഡത്തിലിട്ട് തീകൊളുത്തി കൊല്ലുകയായിരുന്നു.

National, Crime, Abuse

പ്രതികളുടെ പേരുകള്‍ യുവതി ബന്ധുവിനോട് പറഞ്ഞിരുന്നു. ഈ ഫോണ്‍ കോള്‍ ബന്ധു റെക്കോര്‍ഡ് ചെയ്തിരുന്നു. അത് പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്.

പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ യുവതി ലൈംഗീക പീഡനത്തിനിരയായതായി വ്യക്തമാക്കിയിട്ടില്ല. ഇതിനായുള്ള ഫോറന്‍സിക് പരിശോധനകള്‍ പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Bhardwaj, had yesterday said that post-mortem of the victim could not confirm whether she was abused.

Keywords: National, Crime, Abuse 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?