ഏഴംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; കടബാധ്യത മൂലം കൂട്ട ആത്മഹത്യ ചെയ്തതെന്ന് പോലീസ്

റാഞ്ചി: (www.kvartha.com 31.07.2018)  ബീഹാറില്‍ ഏഴംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ദീപക് കുമാര്‍ ഷായും (40) സഹോദരന്‍ രൂപേഷ് ഷായും (30) തൂങ്ങിമരിച്ച നിലയിലായിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കട്ടിലുകളില്‍ കിടക്കുന്ന നിലയിലാണ്. ദീപക് ഷാ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സഹോദരന്‍ രൂപേഷ് തൊഴില്‍ രഹിതനാണ്. ദീപക് ഷായുടെ മകനും മകളും മരിച്ചവരില്‍ ഉള്‍പ്പെടും.

National, Crime, Suicide

ആത്മഹത്യ കുറിപ്പൊന്നും പോലീസ് കണ്ടെടുത്തിട്ടില്ല. എന്നാല്‍ ദീപക് ഷായ്ക്ക് ഏറെ കടമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The bodies were discovered when the school van of Deepak Jha's daughter kept honking for her this morning but got no response. A girl student allegedly climbed out of the van and knocked at the door of the Jha home and saw the bodies.

Keywords: National, Crime, Suicide 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?