കുന്നത്ത് കളത്തില്‍ ജ്വല്ലറി ചിട്ടി തട്ടിപ്പ്: ഉടമ വിശ്വനാഥനും ഭാര്യയും അടക്കം നാലു പ്രതികളും റിമാന്‍ഡില്‍

കോട്ടയം: (www.kvartha.com 19.07.2018) കുന്നത്ത് കളത്തില്‍ ജ്വല്ലറി ചിട്ടി തട്ടിപ്പ് കേസില്‍ പ്രതികളായ വിശ്വനാഥനും ഭാര്യയും അടക്കം നാലു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. കാരാപ്പുഴ കുന്നത്ത് കളത്തില്‍ ജിനോഭവനില്‍ വിശ്വനാഥന്‍, ഭാര്യ രമണി, മകള്‍ നീതു, മരുമകന്‍ ഡോ.ജയചന്ദ്രന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പ്രതികളെ കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച നാലു പേരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കി. കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് നാലു പേരെയും റിമാന്‍ഡ് ചെയ്തത്.

Kunnathu Kalathil group owner and family arrested, Kottayam, News, Business, Business Man, Police, Arrested, Missing, Court, Cheating, Custody, Kerala

നാലു പേര്‍ക്കുമെതിരെ വഞ്ചനാകുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 1500 നിക്ഷേപകരില്‍ നിന്നുമായി 150 കോടി രൂപയിലേറെ തട്ടിയെടുത്തതായാണ് പരാതി. ഇതേ തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. കുന്നത്ത് കളത്തില്‍ ഗ്രൂപ്പ് അധികൃതര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനിടെ ഇവര്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ കഴിഞ്ഞദിവസം കോട്ടയം സബ് കോടതി വാദം കേട്ടു.

ഓഗസ്റ്റ് മൂന്നിനു കോടതി കേസില്‍ നിക്ഷേപകരുടെ വാദം കേള്‍ക്കും. ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ച ശേഷം കുന്നത്ത് കളത്തില്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ പൂട്ടി നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു. ഒരു മാസം ഒളിവില്‍ കഴിയുന്നതിനു അകന്ന ബന്ധുക്കളും, പോലീസ് ഉദ്യോഗസ്ഥരും, ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും സഹായം ഇവര്‍ക്കു ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 18 ന് ഒളിവില്‍ പോയ കാരാപ്പുഴ കുന്നത്ത് കളത്തില്‍ ജിനോഭവനില്‍ വിശ്വനാഥന്‍, ഭാര്യ രമണി, മകള്‍ നീതു, മരുമകന്‍ ജയചന്ദ്രന്‍ എന്നിവരെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നോട്ട് നിരോധനവും, ജി.എസ്.ടിയും കൂടി എത്തിയതോടെയാണ് തങ്ങളുടെ വ്യവസായം തകര്‍ന്നതെന്നാണ് പോലീസിനു ഇവര്‍ നല്‍കുന്ന മൊഴി. എന്നാല്‍, ഇത് പോലീസ് പൂര്‍ണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ഇവരുടെ ആസ്തി വിവരങ്ങള്‍ അടക്കമുള്ളവ രേഖപ്പെടുത്തിയ ശേഷം കേസില്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്.

ഒളിവില്‍ പോകും മുന്‍പ് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ ഇവര്‍ കൃത്യമായി നടപ്പാക്കുകയായിരുന്നു. പ്രതികള്‍ നാലു പേരും ആദ്യം തന്നെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. അടുത്ത ബന്ധുവീടുകളില്‍ പോലീസ് അന്വേഷിച്ചെത്തുമെന്നു മനസിലാക്കിയ സംഘം മരുമകന്‍ ഡോ.ജയചന്ദ്രന്റെ അകന്ന ബന്ധുക്കളുടെ വീടുകളിലാണ് അഭയം തേടിയത്.

വിശ്വനാഥനും കുടുംബവും ബംഗളൂരുവിലെ രമണിയുടെ ബന്ധുവീട്ടിലേയ്ക്കു കടന്നതായാണ് ആദ്യം മുതല്‍ പ്രചരിപ്പിച്ചിരുന്നത്. ഇതേ രീതി തന്നെയാണ് പ്രത്യേക അന്വേഷണ സംഘവും സ്വീകരിച്ചത്. ബംഗളൂരുവിലെ ഇവരുടെയെല്ലാം വീട്ടില്‍ അന്വേഷണം നടത്തുകയാണെന്നു പ്രചരിപ്പിച്ച പോലീസ് സംഘം പക്ഷേ, അന്വേഷണം തൃശൂരില്‍ കേന്ദ്രീകരിച്ചു.

രമണിയുടെ ബംഗളൂരുവിലെ ബന്ധുവീടുകളുടെ മുന്നില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ട ശേഷം ബസില്‍ തൃശൂരില്‍ എത്തിയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ഡിവൈ.എസ്.പിമാരായ ആര്‍.ശ്രീകുമാര്‍, എസ്.സുരേഷ്‌കുമാര്‍, സി.ഐമാരായ നിര്‍മ്മല്‍ ബോസ്, സാജു വര്‍ഗീസ്, എസ്.ഐമാരായ ടി.എസ് റെനീഷ്, എം.ജെ അരുണ്‍, എ.എസ്.ഐമാരായ ഐ.സജികുമാര്‍, ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പി.എന്‍ മനോജ്, സി.പി.ഒമാരായ പ്രദീപ് വര്‍മ്മ, കെ.ആര്‍ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kunnathu Kalathil group owner and family arrested, Kottayam, News, Business, Business Man, Police, Arrested, Missing, Court, Cheating, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?