മുട്ടക്കറി നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു

ലക്‌നൗ: (www.kvartha.com 14.07.2018) മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവനീതാണ് (30) തന്റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയത്.

മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ മങ്കേഷ് കറിവെച്ചുകൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ ഇതേ ചൊല്ലി വാക്കു തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പുറത്തേക്ക് പോയ നവനീത് കൈത്തോക്കുമായി തിരികെ എത്തി ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

Woman shot dead for not cooking egg curry for her husband, Gun attack, Wife, Crime, Criminal Case, Police, Arrest, Court, Remanded, National

12 വര്‍ഷം മുമ്പാണ് കര്‍ഷകനായ നവനീതും മങ്കേഷും തമ്മിലുള്ള വിവാഹിതരാകുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. ഐ.പി.സി.320 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത നവനീതിനെ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman shot dead for not cooking egg curry for her husband, Gun attack, Wife, Crime, Criminal Case, Police, Arrest, Court, Remanded, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?