ശബരിമലയിലെ സ്ത്രീ പ്രവേശന കേസ്: ദേവസ്വം ബോര്‍ഡ് സത്യവാങ്ങ്മൂലം നല്‍കും
പത്തനംതിട്ട: (www.kvartha.com 23.07.2018) ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകുന്നു. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ദേവസ്വത്തിന്റെ അധിക സത്യവാങ്ങ് മൂലം സമര്‍പ്പിക്കും. എന്ത് നിലപാട് ആണ് എടുക്കുന്നതെന്ന് ബോര്‍ഡ് ഇനിയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം പന്തളം രാജപ്രതിനിധി, തന്ത്രി എന്നിവരുമായി ദേവസ്വം പ്രസിഡണ്ട് എ .പത്മകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.
വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കുമെന്ന് പറഞ്ഞ പ്രസിഡന്റ് വികാരപരമായി പ്രശ്‌നത്തെ കാണില്ലെന്നും പറയുന്നുണ്ട്. സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. വിഷയത്തില്‍ ധര്‍മ്മസങ്കടത്തിലാണ് ബോര്‍ഡ്. വിശ്വാസികളുടെ താല്‍പ്പര്യവും സര്‍ക്കാരിന്റെ തീരുമാനവും വിരുദ്ധമാണ്. പുതിയതായി സമര്‍പ്പിക്കാന്‍ പോകുന്ന അധിക സത്യവാങ്മൂലം ഭരണഘടന ബെഞ്ച് പരിഗണിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. കഴിഞ്ഞ ആഴ്ച നല്‍കിയ നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു. സര്‍ക്കാര്‍ സമര്‍ദത്തെ തുടര്‍ന്നാണ് പുതിയ സത്യവാങ് മൂലം നല്‍കുന്നത് .
സംസ്ഥാന സര്‍ക്കാര്‍ നിരത്തിയ നിലപാട് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നായിരുന്നു . ഇത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതുമാണ് . 2009 ല്‍ ആണ് ഇന്‍ഡ്യന്‍ യങ്ങ് ലോയേഴ്‌സ് യൂണിയന്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് . വി .എസ് .അച്യുതാനന്ദന്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നു .
എന്നാല്‍ തുടര്‍ന്നു വന്ന യു .ഡി .എഫ് സര്‍ക്കാര്‍ ഈ സത്യവാങ്മൂലം മാറ്റി പുതിയത് സമര്‍പ്പിച്ചു. 'ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിലവിലുള്ള നിയന്ത്രണം തുടരണമെന്നായിരുന്നു യു .ഡി .എഫ് നിലപാട് .യു .ഡി .എഫ് . നോമിനിയായെത്തിയ പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡും ഇതേ നിലപാടെടുത്തു . എന്നാല്‍ പിണറായി സര്‍ക്കാര്‍ എത്തിയതോടെ നിലപാട് വീണ്ടും മാറ്റി. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന നിലവിലുള്ള സര്‍ക്കാരിന്റെ അഭിപ്രായം കഴിഞ്ഞദിവസം ഭരണഘടനാ ബഞ്ചിന് മുന്‍പാകെ നല്‍കി .സംസ്ഥാന സര്‍ക്കാരുകളുടെ മാറി മാറിയുള്ള ഈ നിലപാട് മാറ്റത്തെ ഭരണഘടനാ ബഞ്ച് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു .
ഇപ്പോള്‍ നിലവിലുള്ളത് എല്‍ .ഡി .എഫ് നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡാണ് . നിലവിലെ ആചാരം നിലനിര്‍ത്തണമെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് നിരത്താന്‍ പോകുന്നതെന്ന സൂചനയുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായ സമീപനം എടുക്കുമോയെന്നാണ് കണ്ടറിയേണ്ടത് . സ്ത്രീ പ്രവേശനമാകാമെന്ന നിലപാട് ആണ് ദേവസ്വം വകുപ്പ് മന്ത്രിയുടേതെന്നതും ശ്രദ്ധേയമാണ് .
സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണ ഘടനാ വിരുദ്ധമാണെന്ന ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം ഹര്‍ജിക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് . എന്നാല്‍ ക്ഷേത്രത്തിന്റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന പരാമര്‍ശം മറുഭാഗത്തിനും ആശ്വാസമാണ് .
ബ്രഹ്മചാരി സങ്കല്‍പ്പത്തിലുള്ളതാണ് ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ . അതിനാലാണ് പത്തിനും അന്‍പതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് . സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ആര്‍ .എസ് .എസ് .അഖിലേന്ത്യാ നേതൃത്വം നേരത്തെ തന്നെ എടുത്തിരുന്നത് . എന്നാല്‍ മറ്റ് പല ഹൈന്ദവ സംഘടനകളും ആചാരം നിലനിര്‍ത്തണമെന്ന പക്ഷക്കാരാണ് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: After SC Rap, Sabarimala Board Likely to Support Women's Entry in Kerala Temple, Pathanamthitta, News, Sabarimala Temple, Supreme Court of India, Trending, Religion, Pinarayi vijayan, LDF, Chief Minister, Kerala.

Powered by Info News For You

Comments
Post a Comment