പൊസളിഗെ റോഡ്: സിപിഎം നിലപാട് ഇരട്ടത്താപ്പ്: ബിജെപി
കാസര്‍കോട്: (www.kasargodvartha.com 30.07.2018) ബെള്ളൂര്‍ പഞ്ചായത്തിലെ പൊസളിഗെയിലെ റോഡിന്റെ വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. പി.കരുണാകരന്‍ എം.പിയും സിപിഎമ്മും പ്രദേശവാസികളെ ഇറക്കി വിട്ട് സമരം ചെയ്യുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വര്‍ഷങ്ങളായി വാര്‍ഡിനെ പ്രതിനിധീകരിക്കുകയും പഞ്ചായത്ത് ഭരണം പോലും ഉണ്ടായിട്ടും സിപിഎമ്മിന്റെ ഭാഗത്ത് വന്ന വീഴ്ച മറച്ചുവെയ്ക്കാനുള്ള നാടകം മാത്രമാണ്. സിപിഎം ആദ്യം ചെയ്യേണ്ടത് സമരമല്ല. പകരം റോഡിന് ആവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാറോ എം.പിയോ അനുവദിക്കാനുള്ള ആര്‍ജ്ജമമാണ് കാണിക്കേണ്ടത്. റോഡ് പ്രാവര്‍ത്തികമാവുകയെന്ന ഉദ്ദേശ്യത്തോടെയല്ല, വെറും രാഷ്ട്രീയ ലക്ഷ്യം വെച്ച് സിപിഎം എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള നാടകം ഭംഗിയായി എം.പിയുടെ നേതൃത്വത്തില്‍ ആടിതിമര്‍ക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു.
വര്‍ഷങ്ങളായി വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത് സിപിഎം ആണ്. 1995-2000, 2010-2015 കാലയളവുകളില്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിനായിരുന്നു. 2000 മുതല്‍ 2005 വരെ സിപിഎമ്മും യുഡിഎഫും ചേര്‍ന്ന മുന്നണിയാണ് ബെള്ളൂര്‍ പഞ്ചായത്ത് ഭരിച്ചത്. 2010 മുതല്‍ 15 വരെയുള്ള കാലയളവില്‍ വാര്‍ഡിനെ പ്രതിനിധീകരിച്ചതും കോളനിക്കാര്‍ക്ക് വഴി അനുവദിക്കുന്നില്ലെന്ന് പറയുന്ന വ്യക്തിയുടെ അടുത്ത ബന്ധുവായ സിപിഎം സ്ഥനാര്‍ത്ഥിയായി വിജയിച്ച ശ്രീപതിയാണ്. അന്ന് അവര്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായിരുന്നു. 1995-2000 കാലയളവില്‍ വാര്‍ഡിനെ പ്രതിനിധീകരിച്ച സിപിഎം അംഗം എ.കെ. കുശലയായിരുന്നു പഞ്ചായത്ത് പ്രസിഡണ്ട്. അന്നൊന്നും സിപിഎമ്മിനില്ലാത്ത ഈ റോഡ് വിഷയം ഇപ്പോള്‍ ഒരു സുപ്രഭാതത്തിലെങ്ങനെ പൊട്ടിമുളച്ചുവെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു.
പൊസളിഗെ റോഡ് ടാര്‍ ചെയ്ത് ഗതാഗതം സുഗമമാക്കി നല്‍കണമെന്ന് ബിജെപി നേതാക്കള്‍ എം.പി.യോടും സംസ്ഥാന സര്‍ക്കാറിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ എം.പിയെ കണ്ട് നിവേദനം നല്‍കാന്‍ മണിക്കൂറുകളോളം അദ്ദേഹത്തിന്റെ ഓഫീസില്‍ കാത്ത് നിന്നിട്ടും എംപി കാണാന്‍ തയ്യാറാവാതിരിക്കുകയായിരുന്നു. ജൂണ്‍ 28 ന് എം.പിക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയ നിവേദനത്തില്‍ റോഡ് പുനര്‍നിര്‍മ്മാണം നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തനത് ഫണ്ട് കുറവുള്ള മലയോര പഞ്ചായത്ത് ആയതിനാല്‍ തന്നെ ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിന് റോഡ് ടാര്‍ ചെയ്യാനാവാത്ത സ്ഥിതിയാണ് ഉള്ളത്. അതിനാലാണ് റോഡിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രസ്തുത റോഡ് പ്രതിനിധാനം ചെയ്യുന്ന വാര്‍ഡ് അംഗത്തിന് വികസന കാര്യങ്ങള്‍ക്കായി തുക അനുവദിച്ചിരുന്നു. സിപിഎം അംഗമായ വാര്‍ഡ് മെമ്പര്‍ ഇതുവരെ ഈ റോഡിന് പണം അനുവദിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടില്ല. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന സിപിഎം ആരോപണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ബിജെപി ആരോപിച്ചു.
അങ്ങനെ പൊതുജനങ്ങളുടെ സഞ്ചാരം നിഷേധിക്കുന്നുണ്ടെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് എന്തുകൊണ്ട് ആര്‍ഡിഒ ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് വ്യക്തമാക്കണം. അതില്‍ നിന്ന് തന്നെ സിപിഎം പറയുന്നത് വെറും ആരോപണം മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും. സ്ഥലം എം.പിയും, സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആഗസ്റ്റ് അഞ്ചിനകം റോഡിന്റെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രത്യക്ഷ സമരവുമായി ബിജെപി രംഗത്ത് വരുമെന്ന് ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത് വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ലത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീധര ബെള്ളൂര്‍, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എം. സുധാമ ഗോസാഡ, ബെള്ളൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയാനന്ദ കുള എന്നിവര്‍ പങ്കെടുത്തു.
Also Read:
പൊസളിഗെയിലെ സഞ്ചാര സ്വാതന്ത്ര്യം: ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് പി കരുണാകരന്‍ എംപി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, BJP, Road, Road-damage, Posalige Road; BJP against CPM
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment