ഞാണിക്കടവ് റോഡ് ചെളിക്കുളം: റോഡില്‍ കുത്തിയിരുന്ന് വാര്‍ഡ് കൗണ്‍സിലറുടെ പ്രതിഷേധം
കാഞ്ഞങ്ങാട് (www.evisionnews.co): പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ശവപ്പറമ്പ്- ഞാണിക്കടവ് റോഡ് കുഴികുത്തി കുളമായിട്ടും അധികൃതര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ 33-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. അബൂബക്കര്‍ ചെളിയില്‍ കുത്തിയിരുന്ന് സമരം നടത്തി. ചെളിക്കുളമായി മാറിയിരിക്കുന്ന റോഡില്‍ നിന്നും വെള്ളംമാറ്റാന്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പോയി അബുബക്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അതിന് വരാത്തതും റോഡിന്റെ ശോച്യാവസ്ഥയിലും പ്രതിഷേധിച്ചാണ് മുസ്്‌ലിം ലീഗ് കൗണ്‍സിലര്‍ കൂടിയായ അബൂബക്കര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അബൂബക്കറിന്റെ പ്രതിഷേധത്തില്‍ നാട്ടുകാരും പിന്തുണയായെത്തി. റൗഫ്, യാക്കൂബ്, മുഫ്‌രിദ്, മുഹമ്മദ്, ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സംഘം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസില്‍ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥര്‍ വന്ന് പ്രതിഷേധം അധികൃതര്‍ അറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാവുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന്് സമരം അവസാനിപ്പിക്കുകയായിരുന്നു. ശവപ്പറമ്പ്- ഞാണിക്കടവ് റോഡിന്റെ നവീകരണത്തിന് 15ലക്ഷം ഫണ്ട് പാസായിരുന്നു.
Powered by Info News For You

Comments
Post a Comment