പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കാസര്‍കോട്ടെത്തുന്നു

കാസര്‍കോട് (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കാസര്‍കോട്ടെത്തുന്നു. ഡിസംബറില്‍ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടനിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങിന് പ്രധാനമന്ത്രിയെത്തുമെന്നാണ് കേന്ദ്രീയ വിദ്യാലയ സങ്കേതന്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള വിവരം. ഇതോടൊപ്പം പത്തനംതിട്ട ചെന്നീര്‍ക്കര, കൊല്ലം എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ കെട്ടിട ഉദ്ഘാടന പരിപാടിയിലും പ്രധാനമന്ത്രി സംബന്ധിക്കും. കോട്ടയം കടുത്തുരുത്തി, പയ്യന്നൂര്‍ പെരിങ്ങോം സിആര്‍പിഎഫ്, കൊച്ചി എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ തറക്കല്ലിടല്‍ കര്‍മവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഇത് മൂന്നാം തവണയാണ് നരേന്ദ്രമോഡി കാസര്‍കോട്ടു വരുന്നത്. നേരത്തെ 2016 മെയ് എട്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് പ്രധാനമന്ത്രി കാസര്‍കോട്ടെത്തിയിരുന്നു. 2014 ഏപ്രില്‍ എട്ടിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കും മോഡി കാസര്‍കോട്ട് വന്നിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?