ബഡ്സ് സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം: യൂത്ത് ലീഗ്

മുളിയാര്‍ (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മുളിയാര്‍ പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്കായി ഉടന്‍ തുറന്നുകൊടുക്കണമെന്ന് മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ പഞ്ചായത്തിലെ ദുരിതം നിറഞ്ഞ താത്കാലിക കെട്ടിടത്തിലാണ് ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണംപാകം ചെയ്യാനോ മറ്റു പ്രാഥമിക കാര്യങ്ങള്‍ക്കോ ഇതില്‍ സൗകര്യമില്ല. കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്നുകൊടുക്കാത്തത് വിദ്യാര്‍ത്ഥികളോടുള്ള അവഗണനയാണെന്ന് യോഗം കുറ്റപ്പെടുത്തി.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര വിജയിപ്പിക്കാനും സ്വാഗതസംഘം രൂപീകരിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ആഴ്ചപതിപ്പിന്റെ വാര്‍ഷിക വരിക്കാരനായി ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്തിനെ ചേര്‍ത്ത് പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര യുവജന യാത്രാവിഷയം അവതരിപ്പിച്ചു. അബ്ബാസ് കൊളച്ചെപ്പ് കബീര്‍ ബായിക്കര, നിസാര്‍ ബസ് സ്റ്റാന്റ് നസീര്‍ മൂലടുക്കാം, കബീര്‍ ബായിക്കര, തഹഷീര്‍ പൊവ്വല്‍, ലത്തീഫ് എടനീര്‍, മുജീബ് എസ്എം, അബ്ദുല്‍ റഹിമാന്‍ മുണ്ടക്കൈ, ഷരീഫ് കുയ്യല്‍, ഉനൈസ് പൊവ്വല്‍, നവാസ്, ഷരീഫ് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?