കഞ്ചാവിനു പുറമെ മാരക മയക്കുമരുന്നുകളും കാസര്‍കോട്ട് സുലഭമെന്ന് പോലീസിന് രഹസ്യവിവരം; എം.ഡി.എം.എ മയക്കുമരുന്നുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 08.07.2018) കഞ്ചാവിനു പുറമെ മാരക മയക്കുമരുന്നുകളും കാസര്‍കോട്ട് സുലഭമെന്ന് പോലീസിന് രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടി കര്‍ശനമാക്കുകയും എം.ഡി.എം.എ മയക്കുമരുന്നുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. അണങ്കൂര്‍ ടി.വി സ്‌റ്റേഷനിലെ മുഹമ്മദ് ഹബീബ് റഹ് മാനെ (23)യാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ എസ് ഐ അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

ശനിയാഴ്ച രാത്രി 7.40 മണിയോടെ പുലിക്കുന്ന് പാര്‍ക്കിന് സമീപം വെച്ചാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. ഇയാളില്‍ നിന്നും ആറ് ഗ്രാം എം.സി.എം.എ മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണിതെന്ന് പോലീസ് പറഞ്ഞു. ഗോവയില്‍ നിന്നുമാണ് പ്രതി മയക്കുമരുന്ന് കാസര്‍കോട്ടെത്തിക്കുന്നത്. കാസര്‍കോട്ട് വന്‍ തുകയ്ക്ക് വില്‍പന നടത്തുന്ന മയക്കുമരുന്ന് കാസര്‍കോട്ടെത്തിക്കാനായി വന്‍ മയക്കുമരുന്ന് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അടിപിടി, വധശ്രമം, നരഹത്യാശ്രമം തുടങ്ങി 20 ഓളം കേസുകളില്‍ പ്രതിയാണ് ഹബീബെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Investigation, Accuse, arrest, case, Crime, Youth arrested with MDMA Drug
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?