ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: (www.kvartha.com 22/07/2018) ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെയാണ് സച്ചിന്‍ രൂക്ഷമായി വിമര്‍ശിച്ചത്. കഴിവുള്ള കളിക്കാര്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട് പുറത്തിരിക്കേണ്ട അവസ്ഥ വരുന്ന സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം.

'യോ യോ ടെസ്റ്റിന്റെ പ്രാധാന്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഞാന്‍ ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. അന്ന് ബീപ് ടെസ്റ്റ് ആണ് ഉണ്ടായിരുന്നത്. യോ യോ ടെസ്റ്റിനോട് സാമ്യമുള്ളതും തുല്യതപാലിക്കുന്നതുമായ ഒന്നാണ് അത്. പക്ഷെ ടീമിലെടുക്കുന്നതിന് അത് മാത്രമായിരുന്നില്ല പ്രാധാന്യം. ഫിറ്റ്‌നസ്സിനൊപ്പം തന്നെ ഒരു കളിക്കാരന്റെ കഴിവും കണക്കിലെടുക്കുമായിരുന്നു.' സച്ചിന്‍ വ്യക്തമാക്കി.


ബൗളര്‍ മൊഹമ്മദ് ഷമി യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. ജനുവരിയില്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ടെസ്റ്റ് മത്സരത്തിനു ശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും ഷമി കളിച്ചിട്ടില്ല.

മലയാളി താരം സഞ്ജു സാംസണും അമ്പാട്ടി റായിഡുവും ഇതേ കാരണം കൊണ്ട് പുറത്താണ്. യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനേ തുടര്‍ന്ന് ഇന്ത്യ എ ടീമില്‍ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു.


Keywords: India, News, National, Mumbai, Cricket, Sports, Sachin Tendulker, Yo-Yo test shouldn't be sole selection criterion, says Sachin Tendulkar 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?