മീശയുടെ പേരില്‍ വിവാദം കൊഴുക്കുന്നു; നോവലിനെ എതിര്‍ക്കുന്നവരും സൈബര്‍ ആക്രമണത്തോട് യോജിക്കുന്നില്ല
തിരുവനന്തപുരം:(www.kvartha.com 22/07/2018) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് എസ് ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷം. സമൂഹമാധ്യമങ്ങളില്‍ ഹരീഷിനെയും നോവലിനെയും അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച കൊഴുക്കുകയാണ്. സ്ത്രീകള്‍ അമ്പലങ്ങളിലേക്കു അണിഞ്ഞൊരുങ്ങിപ്പോകുന്നത് ലൈംഗികമായി ആകര്‍ഷിക്കാനാണ് എന്നര്‍ത്ഥം വരുന്ന പരാമര്‍ശങ്ങള്‍ ഒരു കഥാപാത്രത്തെക്കൊണ്ട് നോവലിസ്റ്റ് പറയിച്ചു എന്ന വിമര്‍ശനം ഉയര്‍ന്നതിനേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നോവല്‍ പിന്‍വലിച്ചത്.
സംഘപരിവാറാണ് നോവലിലെ ഈ പരാമര്‍ശങ്ങളെ എതിര്‍ത്ത് ആദ്യം രംഗത്തുവന്നത്. എങ്കിലും ആര്‍എസ്എസ് രാഷ്ട്രീയത്തോട് യോജിക്കാത്തവരും നോവലിലെ വിവാദ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നോവല്‍ പിന്‍വലിക്കുന്നുവെന്ന തീരുമാനം വന്നതോടെ ഹരീഷിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. അതില്‍ നോവല്‍ വായിക്കുകയോ വിവാദ ഭാഗത്തില്‍ എന്താണുള്ളതെന്ന് അറിയുകയോ ചെയ്യാത്തവര്‍ പോലും ഉണ്ട് എന്നും സമൂഹമാധ്യമ ചര്‍ച്ചകളില്‍ വ്യക്തമായി.
നോവലിന്റെ പേരില്‍ ഹരീഷിനും കുടുംബത്തിനുമെതിരേ അതിരൂക്ഷമായ സൈബര്‍ കടന്നാക്രമണം നടന്നുകൊണ്ടിരിക്കെ സ്വന്തം പോസ്റ്റിലെ വിയോജിക്കുന്ന പരാമര്‍ശങ്ങള്‍ അതിനോട് ഏതെങ്കിലും തരത്തില്‍ യോജിക്കുന്നതോ അതിന് കൂട്ടുനില്‍ക്കുന്നതോ ആകരുതെന്ന് നിര്‍ബന്ധവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടി മയപ്പെടുത്തിയവരുമുണ്ട്. നോവലിനോടുള്ള വിയോജിപ്പ് എഴുത്തുകാരനെതിരായ സൈബര്‍ ആക്രമണത്തിനു കൂട്ടുനില്‍ക്കലല്ല എന്നാണ് അങ്ങനെ മയപ്പെടുത്തിയവര്‍ ചൂണ്ടിക്കാട്ടിയത്.
നോവല്‍ ഹരീഷ് പിന്‍വലിക്കുകയാണ് എന്ന് മാതൃഭൂമി എഡിറ്റര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാല്‍ നോവല്‍ പിന്‍വലിക്കാന്‍ ഹരീഷ് നിര്‍ബന്ധിതനാവുകയായിരുന്നു എന്നും അത് ഹരീഷിന്റെ മേല്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ ആഴ്ചപ്പതിപ്പ് ശ്രമിക്കുകയായിരുന്നുവെന്നും വിമര്‍ശനമുണ്ട്.
അമ്പത് വര്‍ഷം മുമ്പുള്ള കേരളത്തിലെ സാമൂഹികാവസ്ഥയിലാണ് കഥാപാത്രം സംസാരിക്കുന്നതെന്നും ആ കാലമാണ് നോവലിലെ വിഷയം എന്നും കഥാപാത്രം പറഞ്ഞത് നോവലിസ്റ്റിന്റെ അഭിപ്രായമല്ല എന്നുമാണ് നോവല്‍ പിന്‍വലിച്ചതിനെ വിമര്‍ശിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അങ്ങനെയാണെങ്കില്‍പ്പോലും ന്യായീകരിക്കാനാകാത്ത വിധമുള്ള സ്്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് നോവലിലേത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Social Network,Novel controversy continues

Powered by Info News For You

Comments
Post a Comment