സോപാനസംഗീത റെക്കോര്‍ഡ് പട്ടികയില്‍ ഇനി ജ്യോതിദാസ് ഗുരുവായൂരും
ഗുരുവായൂര്‍:(www.kvartha.com 15/07/2018) ലോകസംഗീതത്തിന്റെ നെറുകയിലേക്ക് സോപാനസംഗീതവും. സോപാനസംഗീതത്തില്‍ റെക്കോര്‍ഡ് പട്ടികയില്‍ ഇനി ജ്യോതിദാസ് ഗുരുവായൂരും. ഗുരുവായൂരില്‍ അരങ്ങേറിയ പന്ത്രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന സോപാന സംഗീതാര്‍പ്പണം സോപാന ജ്യോതിസ്സിലൂടെയാണ് ജ്യോതിദാസ് സുവര്‍ണ്ണനേട്ടം കൈവരിച്ചത്. ഗുരുവായൂര്‍ കിഴക്കെ നടയിലെ ദേവസ്വം വൈജയന്തി കെട്ടിടത്തില്‍ ശനിയാഴ്ച രാവിലെ 7 നാണ് സോപാന ജ്യോതിസ്സിന് തുടക്കമായത്. കെട്ടിടത്തില്‍ പ്രത്യേകം തയ്യറാക്കിയ വേദിയില്‍ ഗുരു ജനാര്‍ദ്ദനന്‍ നെടുങ്ങാടി തെളിയിച്ച ദീപസ്തംഭത്തിന് മുന്നില്‍ ഗുരുദക്ഷിണ നല്‍കിയ ശേഷമാണ് സോപാനസംഗീതാര്‍പ്പണത്തിന് തുടക്കം കുറിച്ചത്.
ഇടയ്ക്കയുടെ താളത്തില്‍ സംഗീത മികവോടെ ഗണപതി സ്തുതികളോടെയാണ് സംഗീതര്‍ച്ചന ആരംഭിച്ചത്. നാല് മണികൂറ് നേരം വിശ്രമിക്കാതെ കൃഷ്ണകീര്‍ത്തനങ്ങളും അയ്യപ്പകീര്‍ത്തനവുമടക്കം വ്യത്യസ്തകീര്‍ത്തനങ്ങള്‍ ആലപിച്ച ശേഷമാണ് വിശ്രമം എടുത്തത്. സോപാനസംഗീത രംഗത്ത് 30 വര്‍ഷത്തിലേറെ പ്രാഗത്ഭ്യം തെളിച്ച ദേവസ്വം വാദ്യവിദ്യാലയത്തിലെ ഈ കലാകാരന്‍ 12 മണികൂര്‍ സമയത്തെ സംഗീതാര്‍ച്ചനയില്‍ 80 ഓളം കീര്‍ത്തനങ്ങളാണ് ആലപിച്ചത്. ജയദേവ കവികള്‍ എഴുതി ചിട്ടപ്പെടുത്തിയ അഷ്ടപദിയും സോപാനസംഗീത കീര്‍ത്തനങ്ങളുമാണ് ഈ കലാകാരന്‍ വേദിയില്‍ അവതരിപ്പിച്ചത്. റെക്കോര്‍ഡിന്റെ മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ട് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം പ്രതിനിധികളും , സോപാനസംഗീതരംഗത്തെ കുലപതികളായ രാകേഷ് കമ്മത്ത് തുറവൂര്‍, അമ്പലപ്പുഴ വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സംഗീതാര്‍പ്പണം അരങ്ങേറിയത്.
ലോകചരിത്രത്തില്‍ ഇതുവരെ ആരും ശ്രമിക്കാത്ത സോപാനസംഗീതത്തെയാണ് സംഗീത പ്രേമികള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനായി ജ്യോതിദാസ് തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. ആരും കാണാതെ വേണ്ടത്ര ശ്രദ്ധചെലുത്താതെ ക്ഷേത്രകലകളെന്ന പേരില്‍ മാത്രം ഒതുങ്ങി പോകുമായിരുന്ന സോപാന സംഗീതത്തെ പ്രശസ്തിയിലേക്കെത്തിക്കുന്നതിനി ജ്യോതിദാസ് വര്‍ഷങ്ങളായി ശ്രമം തുടരുകയാണ്. ക്ഷേത്രങ്ങള്‍ക്കകത്തും പുറത്തും വ്യത്യസ്തമായ ശൈലിയിലൂടെ സോപാന സംഗീതം അവതരിപ്പിക്കുന്ന ജ്യോതിദാസിന് ഈ രംഗത്ത് പ്രഗത്ഭരായ ശിഷ്യന്മാരുടെ വലിയ നിരതന്നെയുണ്ട്. സോപാന രംഗത്തെ കുലപതിയെന്ന് വിശേഷിപ്പിക്കുന്ന അഷ്ടപദിഗായകന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയാണ് ഈ അതുല്യപ്രതിഭയുടെ ഗുരു. സോപാനസംഗീതരംഗത്ത് മാത്രമല്ല മേളം, തായമ്പക രംഗത്തും രാമായണപ്രഭാഷണവേദിയിലും ഈ കലാകാരന്‍ സജീവ സാനിധ്യമാണ്.
പത്ത് വയസ്സുമുതല്‍ കര്‍ണ്ണാടക സംഗീതം അഭ്യസിച്ചുവരുന്ന ഇദ്ദേഹം ആകാശവാണി കോഴിക്കോട് നിലയത്തില്‍ സോപാന സംഗീതം ആര്‍ട്ടിസ്റ്റാണ്. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ വേദിയിലെ സ്‌പെഷ്യല്‍ കച്ചേരികളില്‍ നിത്യ സാന്നിധ്യമാണ് ജ്യോതിദാസ്. കൈരളി ചാനല്‍ സംപ്രേഷണം ചെയ്ത മാമ്പഴം പരിപാടിയില്‍ ഇടയ്ക്ക കലാകാരനായും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തോളമായി കേരളത്തിനകത്തും പുറത്തുമായി സോപാനസംഗീതവും ഭക്തിഗാനമേളയും അവതരിപ്പിച്ച് ജനകീയമായി മാറിയ ഈ കലാകാരനെ നേടി നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ തിരുവെങ്കിടം കൂടത്തിങ്കല്‍ വിജയലക്ഷ്മിയമ്മയുടേയും പരേതനായ പി ശിവരാമന്‍ നായരുടേയും മകനായി 1973 ല്‍ ജനിച്ചു. മിനി ഭാര്യയും ആര്യ ജ്യോതിദാസ്, ക്യഷ്ണറാം ജ്യോതിദാസ് എന്നിവര്‍ മക്കളുമാണ്. ഗുരുവായൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് സോപാന ജ്യോതിസ്സ് സംഘടിപ്പിച്ചത്. സംഘാടകസമിതി ഭാരവാഹികളായ ശശി വാറണാട്ട്, കലാനിലയം രാജു, രാജു പൈക്കാട്ട്, മുരളി, ബാലന്‍, വേണുഗോപാല്‍ പാഴൂര്‍, ടി.യു വിബീഷ് തുടങ്ങിയവരാണ് പരിപാടിയ്ക്ക് നേത്യത്വം നല്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Guruvayoor, Kerala,World record,Jyothidas Guruvayoor get world record in Sopana music
Powered by Info News For You

Comments
Post a Comment