എസ് ഡി പി ഐയുടെ പേരില്‍ നിരപരാധികളെ പോലീസ് വേട്ടയാടുന്നു? മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ നീക്കം

തിരുവനന്തപുരം: (www.kvartha.com 06.07.2018) മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലീസ് നടത്തുന്ന വ്യാപക പരിശോധനയേക്കുറിച്ച് ആക്ഷേപം. നിരപരാധികളായ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രതികളുടെ പേരില്‍ വേട്ടയാടുന്നുവെന്നാണ് വിമര്‍ശനം.

ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി കൊടുക്കാനും ആലോചന. മുസ്ലിം സമുദായത്തിലും പുറത്തുമുള്ള നിഷ്പക്ഷ സാമൂഹിക പ്രവര്‍ത്തകരായിരിക്കും മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണുക. നിപ വൈറസ് നിയന്ത്രണത്തിനുള്ള അനുമോദനം സ്വീകരിക്കുന്നതിനും പ്രവാസി മലയാളി സംഘടനയായ ഫൊക്കാനയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രി 18വരെ അമേരിക്കയിലാണ്.

Police atrocity against innocent people on Abhimanyu murders case? Thiruvananthapuram, News, Politics, SDPI, Police, Muslim, Family, Case, Murder, Crime, Criminal Case, Student, Chief Minister, Pinarayi vijayan, Kerala

അതുകൊണ്ട് അദ്ദേഹത്തിനു പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ കണ്ട് നിവേദനം കൊടുത്തേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരെയും കാണും.

മഹാരാജാസിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പിടിയിലായവരെല്ലാം എസ് ഡി പി ഐ ബന്ധമുള്ളവരാണ്. എന്നാല്‍ എസ് ഡി പി ഐക്കാരും അല്ലാത്തവരുമായ നിരവധി യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അവരുടെ വീടുകളില്‍ പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട പൊതുവികാരം മാനിച്ച് ഈ ആക്ഷേപം പരസ്യമായി ഉന്നയിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ മടിച്ചു നില്‍ക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത പലരും എസ് ഡി പി ഐക്കാര്‍ അല്ലത്രേ. മാത്രമല്ല, എസ്ഡിപിഐക്കാരുടെ തന്നെ കുടുംബാംഗങ്ങള്‍ എസ്ഡിപിഐ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരായിട്ടും പോലീസ് ബുദ്ധിമുട്ടിക്കുന്നു എന്നും പരാതിയുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാകും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുക.

അതേസമയം, അഭിമന്യു വധത്തിന്റെ തുടര്‍ച്ചയായി മുസ്ലിം സമുദായത്തിനുള്ളില്‍ എസ് ഡി പി ഐക്കും സഹസംഘടനകള്‍ക്കും എതിരേ പ്രതിഷേധവും എതിര്‍പ്പും രൂക്ഷമായെന്നാണ് സൂചന. പോലീസ് വേട്ട അതിന് ആക്കം കൂട്ടുകയും ചെയ്തു.

Keywords: Police atrocity against innocent people on Abhimanyu murders case? Thiruvananthapuram, News, Politics, SDPI, Police, Muslim, Family, Case, Murder, Crime, Criminal Case, Student, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?