സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 19.07.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി വിദ്യാനഗര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ ഉമറിന്റെ മകന്‍ ഉനൈസി (14) നെയാണ് കാണാതായത്.

വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ സ്‌കൂള്‍ വിട്ടിരുന്നു. പിന്നീട് കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിവരികയാണ്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Missing, Kasaragod, Student, Hidayath Nagar, Vidyanagar, Unais, TIHSS, School, Student goes missing

ഇതേതുടര്‍ന്ന് രാത്രി 11.30 മണിയോടെ വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസ് പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെകണ്ടെത്തുന്നവര്‍ പി ടി ഐ  വൈസ് പ്രസിഡന്റിന്റെ 9847057495 എന്ന നമ്പറിലോ ബന്ധുക്കളുടെ 9946470853, 7025070853 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Missing, Kasaragod, Student, Hidayath Nagar, Vidyanagar, Unais, TIHSS, School, Student goes missing
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?