ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിക്ക് ഗുരുതരം, യുവാവിനെ മരണം തട്ടിയെടുത്തത് ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരനെ കാണാന്‍ വിദേശത്തു നിന്നും നാട്ടിലെത്തിയപ്പോള്‍

കുന്താപൂര്‍: (www.kasargodvartha.com 10.07.2018) ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടൂരിലെ പ്രസന്ന ഷെട്ടി (26)യാണ് മരിച്ചത്. മാസ്തിക്കട്ടെയില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രസന്നയുടെ കാമുകി അര്‍പിത (23) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അര്‍പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ദര്‍ക്കര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അര്‍പിത. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് ആ പരിചയം പ്രണയമായി വളരുകയായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന പ്രസന്ന ദിവസങ്ങള്‍ക്കു മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരനെ കാണാനാണ് നാട്ടിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, Accidental-Death, National, Bike-bus accident – youth dies, girlfriend serious
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?