കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിന് ചെര്‍ക്കളത്തിന്റെ പേരിടും

കാസര്‍കോട് (www.evisionnews.co): മുന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ളക്ക് സംസ്ഥാനത്ത് ആദ്യസ്മാരകം. മുന്‍ മന്ത്രി എന്നനിലയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2017, 2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഇരുന്നൂറ് സീറ്റുള്ള എ.സി കോണ്‍ഫറന്‍സ് ഹാളിന് നാമകരണം ചെയ്യാന്‍ ശനിയാഴ്ച ചേര്‍ന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം തിരുമാനിച്ചു. ചെര്‍ക്കളത്തിന്റെ ദേഹ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി തുടങ്ങിയ യോഗത്തില്‍ പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. ജന്മംകൊണ്ടും പ്രവര്‍ത്തനം കൊണ്ടും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകാരനായ ചെര്‍ക്കളത്തിന്റെ പേര് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ നിര്‍ദ്ദേശിച്ചു. 
 
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാന്‍ എ.എസ് അഹമ്മദ് പിന്താങ്ങി. മുന്‍ മന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ചെര്‍ക്കളം അബ്ദുള്ള നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അദ്ദേഹം വിട പറഞ്ഞതിന് പിറ്റേന്ന് തന്നെ കോണ്‍ഫറന്‍സ് ഹാളിന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. 80ലക്ഷം രൂപ ചെലവിലാണ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ നിര്‍മിച്ചത്. ഇതിന്റെ ഉദ്ഘാടനം എത്രയും പെട്ടെന്ന് നടത്താനും ഭരണസമിതി യോഗം തീരുമാനിച്ചു. സെക്രട്ടറി കെ. രാജേഷ് സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ സത്യ ശങ്കരഭട്ട്, ജനാര്‍ദ്ദനന്‍, ആയിഷ സഹദുള്ള, ഖദീജ മഹമൂദ്, താഹിറ താജുദ്ദീന്‍, മല്ലിക, യശോദ, പ്രഭാശങ്കര്‍ സംബന്ധിച്ചു.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?