ഗവാസ്‌കറെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം കൈയിലിരിക്കട്ടെ; ശക്തമായ താക്കീതുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: (www.kvartha.com 10.07.2018) എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ കള്ളക്കേസില്‍ കുടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ സഹായത്തോടെ ഒരു വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താക്കീത്. ഈ നീക്കത്തേക്കുറിച്ചുള്ള വാര്‍ത്ത ചൊവ്വാഴ്ച പ്രമുഖ ദിനപത്രത്തില്‍ വന്നതിനേത്തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍ ഉണ്ടായത്.

എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യുന്നതില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി ദിവസങ്ങളായിട്ടും അറസ്റ്റ് ചെയ്യാത്തതിനു പിന്നിലെ കള്ളക്കളിയേക്കുറിച്ചും വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതും മുഖ്യമന്ത്രിയുടെ ഓഫീസ് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. യുഎസ് സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി രാവിലെതന്നെ ഇ പേപ്പറിലൂടെ വിവരമറിഞ്ഞ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍ എന്നാണ് സൂചന.

Fake case against Gavaskar; CM office had given warning to the police, Thiruvananthapuram, News, Police, Trending, Chief Minister, Arrest, Daughter, Complaint, Politics, Kerala

ബിഹാറിലെ പട്ടിക വിഭാഗത്തില്‍പ്പെട്ട സുദേഷ് കുമാറിന്റെ മകളെ ജാതിപ്പേര് പറഞ്ഞ് ഗവാസ്‌കര്‍ ആക്ഷേപിച്ചുവെന്ന് കേസുണ്ടാക്കാന്‍ നീക്കം നടക്കുന്നതായാണ് വാര്‍ത്ത. നേരത്തേ ഇത്തരമൊരു പരാതി എഡിജിപിയുടെ മകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ നല്‍കിയ മൊഴികളില്‍ അത്തരമൊരു ആരോപണം ഉന്നയിച്ചുമില്ല. എഡിജിപിയുടെ മകള്‍ക്കെതിരായ പരാതി പിന്‍വലിപ്പിച്ച് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും കള്ളക്കേസിനു നീക്കമെന്നും അതിന്റെ മുന്നോടിയായാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുപ്പിക്കാന്‍ കോടതിയില്‍ പോലീസ് അപേക്ഷ നല്‍കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വനിതാ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കേസുണ്ടാക്കാന്‍ നേരത്തേ ശ്രമം നടന്നതായി പുറത്തുവന്നിരുന്നു. അന്നും പോലീസിലെ സത്യസന്ധരായ ചില ഉദ്യോഗസ്ഥരുടെ ഇടപെടലിനേത്തുടര്‍ന്നാണ് അത് നടക്കാതെ പോയത്.

സുദേഷ് കുമാറിന്റെ മകളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ കോടതി പരാമര്‍ശമുണ്ടായാല്‍ അതും സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും തലയിലാണ് വന്നുവീഴുക എന്നതുകൊണ്ട് അറസ്റ്റ് പരമാവധി വൈകിപ്പിക്കാനോ നടപ്പാക്കാതിരിക്കാനോ ശ്രമിക്കുന്നവരും പോലീസില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച വിവരം എന്ന് അറിയുന്നു. ഇതും ഗൗരവത്തിലെടുത്താണ് നീക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fake case against Gavaskar; CM office had given warning to the police, Thiruvananthapuram, News, Police, Trending, Chief Minister, Arrest, Daughter, Complaint, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?