കാസര്‍കോട് അത്ര മോശം ജില്ലയൊന്നുമല്ലെന്ന് മുന്‍ കലക്ടര്‍ ജീവന്‍ ബാബു; ഇടുക്കിയെക്കാളും കാസര്‍കോട്ട് വികസനമുണ്ടെന്നും യാത്രയയപ്പ് ചടങ്ങില്‍ കലക്ടറുടെ വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 14.07.2018) കാസര്‍കോട് അത്ര മോശം ജില്ലയൊന്നുമല്ലെന്നും ഇടുക്കിയെക്കാളും കാസര്‍കോട്ട് വികസനമുണ്ടെന്നും മുന്‍ കലക്ടര്‍ ജീവന്‍ ബാബു കെ. കാസര്‍കോട് പ്രസ് ക്ലബ് നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെയാണ് കാസര്‍കോട് ജില്ലയെ കുറിച്ച് ജീവന്‍ ബാബു വാചാലനായത്. കാസര്‍കോട്ടെ സിവില്‍ സ്‌റ്റേഷന്‍ മികച്ചതും ജനങ്ങള്‍ കൂടുതല്‍ എത്തിപ്പെടുന്ന സ്ഥലവുമാണ്. എന്നാല്‍ ഇടുക്കി സിവില്‍ സ്റ്റേഷന്‍ റിസര്‍വ് ഫോറസ്റ്റിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഇടുക്കിയിലെത്തി ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് കാസര്‍കോടിനെ കുറിച്ചുള്ള ധാരണകള്‍ മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കി കലക്ട്രേറ്റ് പരിസരത്ത് അഞ്ച് കടകളും ഒരു ബാങ്കും മാത്രമാണുള്ളത്. വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ ആള്‍ക്കാരെല്ലാം ഒഴിഞ്ഞ അവസ്ഥയാണ് അവിടെയുള്ളത്. ഇടുക്കി കലക്ട്രേറ്റിന്റെ പ്രവര്‍ത്തന സമയം മാത്രമാണ് ഇവിടെയുള്ള കടകളുടെയും പ്രവര്‍ത്തനം. വികസന പിന്നോക്കാവസ്ഥയുടെ കാര്യത്തില്‍ ഇടുക്കിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാസര്‍കോടിന്റെ നില കുറച്ചു മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷം കലക്ടറായി കാസര്‍കോട്ടും ഒന്നര വര്‍ഷം ഡെപ്യൂട്ടി കലക്ടറായി കാഞ്ഞങ്ങാട്ടും ജോലി ചെയ്തപ്പോള്‍ കാസര്‍കോടിനു വേണ്ടി പല കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു.

ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്തു നിന്നും മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും ജീവന്‍ ബാബു കൂട്ടിച്ചേര്‍ത്തു. കാസര്‍കോടിനെ കുറിച്ച് നല്ല ഓര്‍മകളാണുള്ളത്. കാസര്‍കോട്ടെ പട്ടയം പോലെയല്ല ഇടുക്കിയിലെ പട്ടയം. ഭൂമി സംബന്ധമായ ഒരുപാട് പ്രശ്‌നങ്ങളും വിഷയങ്ങളും ഇടുക്കിയിലുണ്ടെന്നും കാസര്‍കോട്ട് ജോലി ചെയ്തതിന്റെ അനുഭവം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം പി സുരേശന്‍, രവീന്ദ്രന്‍ രാണീശ്വരം, സണ്ണി ജോസഫ്, ഉദിനൂര്‍ സുകുമാരന്‍, രാജേഷ് നോയല്‍, മുജീബ് ചെറിയാപുരം എന്നിവര്‍ സംസാരിച്ചു. കളക്ടര്‍ ജീവന്‍ബാബു കെ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ്ബിന്റെ ഉപഹാരം ടി എ ഷാഫി സമ്മാനിച്ചു. പത്മേഷ് കെ വി സ്വാഗതവും ഷൈജുപിലാത്തറ നന്ദിയും പറഞ്ഞു.

WATCH VIDEO




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District Collector, Sent off, Send off for Kasaragod District Collector
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?