മായാവതി- അഖിലേഷ് യാദവ് കൂട്ടിനേക്കാള്‍ മോഡി യോഗി കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നു: അമര്‍ സിംഗ്

ന്യൂഡല്‍ഹി: (www.kvartha.com 31.07.2018) സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും സമുദായവാദികളെന്ന് അമര്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പിന്തുണയ്ക്കാനാണ് തനിക്കിഷ്ടമെന്നും അമര്‍ സിംഗ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പുറത്താക്കിയ നേതാവാണ് അമര്‍ സിംഗ്. കര്‍ട്ടന് പിറകില്‍ നിന്ന് വ്യവസായികളുമായി ബന്ധം പുലര്‍ത്തുന്നവരെ അമര്‍ സിംഗിന് അറിയാമെന്ന മോഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

National, Amar Singh, Politics

വ്യവസായികള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു മോഡി. ലഖ്‌നൗവില്‍ ഒരു പ്രൊജക്ടിന്റെ ഉല്‍ഘാടനത്തിനെത്തിയതായിരുന്നു മോഡി.

സമുദായ രാഷ്ട്രീയമാണ് സമാജ് വാദി പാര്‍ട്ടിയുടേയും ബി എസ് പിയുടേയും മുഖമുദ്രയെന്ന് അമര്‍ സിംഗ് പറഞ്ഞു. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇരുപാര്‍ട്ടികളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The prime minister, while launching projects in Lucknow yesterday, had attacked the opposition for claiming that he prefers to get clicked with industrialists.

Keywords: National, Amar Singh, Politics 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?