വൈദികര്‍ക്കെതിരെ പീഡനത്തിന് ഇരയായ വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ടോയെന്ന് ഹൈക്കോടതി; മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ ഇന്നുതന്നെ അറിയിക്കാനും സര്‍ക്കാരിന് നിര്‍ദേശം
കൊച്ചി: (www.kvartha.com 03.07.2018) ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട വൈദികര്‍ക്കെതിരെ പീഡനത്തിന് ഇരയായ വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ടോയെന്ന് ഹൈക്കോടതി . മൊഴി പരിശോധിച്ച് ഇക്കാര്യം ഇന്ന് തന്നെ അറിയിക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് വൈദികരില്‍ ഒരാള്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം വൈദികരുടെ അറസ്റ്റ് തടയുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വൈദികര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് വൈദികരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹര്‍ജിയിലെ മറുപടിക്കായി നാല് ദിവസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. അതേസമയം, വൈദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. ബുധനാഴ്ച വരെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് വൈദികന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടെ സ്വദേശി എബ്രഹാം വര്‍ഗീസ് (സോണി), കോഴഞ്ചേരി തെക്കേമല മണ്ണില്‍ ജോണ്‍സണ്‍ വി. മാത്യു, കറുകച്ചാല്‍ കരുണാഗിരി എം.ജി.ഡി ആശ്രമത്തില്‍ ജോബ് മാത്യു, ഡെല്‍ഹി ജനക്പുരിയില്‍ ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരെ പോലീസ് ചൊവ്വാഴ്ച തിരുവല്ല കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 Of 5 Kerala Priests Accused Of immoral Assault Seek Anticipatory Bail, Kochi, News, Trending, Molestation, Bail plea, House Wife, High Court of Kerala, Kerala.
Keywords: 2 Of 5 Kerala Priests Accused Of immoral Assault Seek Anticipatory Bail, Kochi, News, Trending, Molestation, Bail plea, House Wife, High Court of Kerala, Kerala.
Powered by Info News For You

Comments
Post a Comment