മഹാരാജാസ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം; മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍
കൊച്ചി: (www.kasargodvartha.com 02.07.2018) മഹാരാജാസ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു സംഭവത്തിനു പിന്നില്‍ പുറത്തുനിന്നെത്തിയ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ മാത്രമാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയെന്നും ബാക്കിയുള്ളവരെല്ലാം പുറത്തുനിന്നുള്ളവരുമാണെന്ന് പോലീസ് വ്യക്തമാക്കി.
മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ജുനനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന കോട്ടയം സ്വദേശി ബിലാല്‍, പത്തനതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രമാണിച്ച് നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് മഹാരാജാസ് കോളേജിന് രണ്ടു ദിവസം അവധി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Murder, Crime, SFI, Crime, Kochi, SFI worker's murder; 3 in police custody
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment