നാലരവര്‍ഷത്തെ മോദിഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയില്‍: കല്ലട്ര മാഹിന്‍ ഹാജി


മേല്‍പറമ്പ് (www.evisionnews.co): നാലരവര്‍ഷത്തെ മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ജീവിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും വര്‍ധിക്കുമ്പോള്‍ പ്രധാനമന്ത്രി ലോകം ചുറ്റി നടക്കുകയാണ്. ഫാസിസ്റ്റ് ശകതികള്‍ക്കെതിരെയുള്ള താക്കീതായി മാറണം യൂത്ത് ലീഗിന്റെ യുവജന യാത്രയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ഗീയ മുകത ഭാരതം അക്രമരഹിത കേരളം എന്ന പ്രമേയവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന യുവജന യാത്രയുടെ യൂത്ത് ലീഗ് ഉദുമ മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം മേല്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. വൈറ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്റെ ഉദ്ഘാടനം മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ യുവജന യാത്രകാര്യങ്ങള്‍ വിശദീകരിച്ചു. 
എ.ബി ഷാഫി, ഹമീദ് മാങ്ങാട്, ഹുസൈനാര്‍ തെക്കില്‍, സി.എല്‍ റഷീദ് ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഖാലിദ് ബെള്ളിപ്പാടി, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്‌ള, ഹംസ തൊട്ടി, ടി.അര്‍ ഹനീഫ, അനീസ് മാങ്ങാട്, മുനീര്‍ ബന്താട്, സലാം ആലൂര്‍, ഷമീം ബേക്കല്‍, അഷ്‌റഫ് മൗവ്വല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ബഷീര്‍ പള്ളങ്കോട്, ഷറഫുദ്ധീന്‍ കുണിയ, എം.എച്ച് മുഹമ്മദ് കുഞ്ഞി, സൂപ്പി കൊറ്റുമ്പ, എരോല്‍ മുഹമ്മദ് കുഞ്ഞി, ടി.എ അസീസ് കീഴൂര്‍, ആയിഷ സഹദുള്ള, താഹിറ താജുദ്ധീന്‍, അബുബക്കര്‍ കണ്ടത്തില്‍, ഹാരിസ് ബോവിക്കാനം, കെ.എം അബ്ദു റഹിമാന്‍, എന്‍.എ മാഹിന്‍, ബി.എം അഷ്‌റഫ്, അബ്ബാസ് കൊളച്ചെപ്പ്, നിസാര്‍ തങ്ങള്‍, ടി.ഡി ഹസന്‍ ബസരി, സിദ്ദീഖ് ബോവിക്കാനം, അസ്്‌ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി.കെ ഹസീബ്, എം.ബി ഷാനവാസ്, ആഷിഫ് മാളികെ, കെ എം.എ റഹ്്മാന്‍ കാപ്പില്‍, ഷഫീഖ് മയിക്കുഴി, ഹൈദരലി പടുപ്പ്, ബി.കെ നൗഷാദ് പ്രസംഗിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?