കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി കെ.എം അബ്ദുര്‍ റഹ് മാനെ തിരഞ്ഞെടുത്തു
കാസര്‍കോട്: (www.kasargodvartha.com 08.07.2018) കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി തളങ്കര തെരുവത്ത് സ്വദേശി കെ.എം അബ്ദുര്‍ റഹ് മാനെ തിരഞ്ഞെടുത്തു. ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ താല്‍ക്കാലിക ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ സി എ വൈസ് പ്രസിഡണ്ടായിരുന്ന കെ.എം അബ്ദുര്‍ റഹ് മാനെ ട്രഷററായി യോഗം തിരഞ്ഞെടുക്കുകയായിരുന്നു.
കാസര്‍കോട് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. പത്തനംതിട്ട സ്വദേശി സാജന്‍ കെ. ജോസഫിനെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി ആലപ്പുഴ സ്വദേശി അഡ്വ. ശ്രീജിത് വി. നായരെയും ജോയിന്റ് സെക്രട്ടറിയായി തിരുവനന്തപുരം സ്വദേശി രജിത്ത് രാജേന്ദ്രനേയും തിരഞ്ഞെടുത്തു.
നേരത്തെ കെ.സി.എ ക്രിക്കറ്റ് ഡവലപ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും കെ.എം അബ്ദുര്‍ റഹ് മാന്‍ വഹിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cricket, Office- Bearers, K.M Abdul Rahman elected as Kerala Cricket Association Treasurer
< !- START disable copy paste -->
Keywords: Kasaragod, Kerala, news, cricket, Office- Bearers, K.M Abdul Rahman elected as Kerala Cricket Association Treasurer
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment