എരിയാലില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞ് കൊന്നു
കാസര്‍കോട് (www.evisionnews.co): എരിയാലില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞ് കൊന്നു. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. എരിയാല്‍ ബള്ളീരിലെ നസീമയാണ് മകള്‍ ഷംനയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. നസീമ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവന്നിരുന്നതായി പറയുന്നു. നസീമയുടെ വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment