ബിഷപ്പിന്റെ പീഡനം: സംഭാഷണങ്ങള്‍ റെക്കോര്‍ഡു ചെയ്ത ഫോണ്‍ മോഷണം പോയി, തെളിവ് നശിപ്പിക്കാനും കന്യാസ്ത്രീയെ മോശക്കാരിയാക്കാനുമായി ചെയ്തതാണെന്നു ആരോപണം
വൈക്കം: (www.kvartha.com 10.07.2018) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെയുള്ള പീഡന പരാതിയില്‍ തെളിവായി ഹാജരാക്കുന്നതിന് ഇരയായ കന്യാസ്ത്രി സൂക്ഷിച്ചിരുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കാണാതായതായി എന്ന് സൂചന. വൈക്കം ഡിവൈഎസ്പി. പി.കെ. സുഭാഷാണ് ഇക്കാര്യം അറിയിച്ചത്.
താന്‍ ജലന്ധറിലായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണിലാണ് സംഭഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്നും ഇത് ഇപ്പോള്‍ മുറിയില്‍ കാണാനില്ലെന്നുമാണ് കന്യാസ്ത്രി പോലീസിന് നല്‍കിയിട്ടുള്ള വിവരം.
കത്തുകളും ഫോണ്‍ സംഭാഷണവും തെളിവായി തന്റെ പക്കലുണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തോടും ഒത്തുതീര്‍പ്പിന് ശ്രമിച്ച വൈദികനോടും വെളിപ്പെടുത്തിയിരുന്നു. ഇതില്‍ കത്തുകള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഈ കത്തുകളില്‍ ബിഷപ്പിനെ കുടുക്കാനുള്ള തെളിവുകള്‍ ഇല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോണ്‍ സംഭാഷണം വിലയിരുത്തി നടപടികളുമായി മുന്നോട്ടുപോകുന്നതിനായിരുന്നു പോലീസ് സംഘത്തിന്റെ തീരുമാനം.
പുതിയ ഫോണ്‍ ലഭിച്ച സാഹചര്യത്തില്‍ താന്‍ പഴയഫോണ്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നും നാട്ടിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ ഇത് എടുക്കാന്‍ മറന്നെന്നും ഇപ്പോള്‍ ഇത് കാണാനില്ലെന്നും കന്യാസ്ത്രി അന്വേഷണ സംഘത്തെ ധരിപ്പിച്ചതായാണ് വിവരം. ഫോണ്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പോലീസിന്റെ നീക്കം.

Keywords: Nun abuse; Reccord phone missing, Trending, Molestation, Allegation, News, Complaint, Police, Probe, Missing, Mobile Phone, Kerala.
Powered by Info News For You

Comments
Post a Comment