ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല: വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി
മുംബൈ (www.evisionnews.co): ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടിയാണ് പറഞ്ഞത്.
സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ഹിന്ദുക്കളും മുസ്ലിംകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച മുംബൈ മലഡില്‍ ഒരു പരിപാടിയിലാണ് എം.പിയുടെ പാമര്‍ശം. പരാമര്‍ശം വിവാദമായതോടെ ഷെട്ടിക്കെതിരെ മുംബൈ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment