സ്‌കൂളില്‍ ദലിത് പാചകക്കാരി: പാത്രങ്ങള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് രക്ഷിതാക്കള്‍


ചെന്നൈ (www.evisionnews.co): ദലിത് സ്ത്രീയെ സ്‌കൂളിലെ പാചകക്കാരിയായി നിയമിച്ചതിനെതിരെ മറ്റു ജാതിക്കാരുടെ പ്രതിഷേധം. പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ വലിച്ചെറിഞ്ഞു പ്രതിഷേധിച്ചവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തു. ദലിത് പാചകക്കാരി വീണ്ടും ജോലിയില്‍ പ്രവേശിച്ചതോടെ മുപ്പത് രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ സ്‌കൂളിലയക്കാന്‍ തയാറായില്ല. തിരുപ്പൂര്‍ ജില്ലയിലാണ് തമിഴ്‌നാട്ടിലെ ജാതി വിവേചനത്തിന്റെ നേര്‍ചിത്രമായ സംഭവം നടന്നത്.

തിരുമാല ഗൗണ്ടന്‍പാളയം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പാചക്കാരിയായി അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട പി. പപ്പലിനെ നിയമിച്ചതിനെതിരെയാണു മറ്റു ജാതിക്കാര്‍ രംഗത്തുവന്നത്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് ഇവര്‍ പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

പപ്പലിന്റെ പരാതിയില്‍ 87 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി, വര്‍ഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേര്‍ത്താണു കേസ്. 12 പ്രധാന പ്രതികള്‍ ഒളിവിലാണ്. ജില്ലാ ഭരണകൂടം ഇടപെട്ട് പപ്പലിന് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?